Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsAdoorസ്ത്രീകൾക്ക്  പോലീസ്...

സ്ത്രീകൾക്ക്  പോലീസ് സ്റ്റേഷനിൽ എത്താനും പ്രശ്നപരിഹാരം കണ്ടെത്താനും സ്റ്റേഷൻ കൗൺസിലിംഗ് സെന്ററിലൂടെ സാധിക്കും: ഡെപ്യൂട്ടി സ്പീക്കർ

അടൂർ: സ്ത്രീകൾക്ക് നിർഭയം പോലീസ് സ്റ്റേഷനിൽ എത്താനും പ്രശ്നപരിഹാരം കണ്ടെത്താനും കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച പോലീസ് സ്റ്റേഷൻ കൗൺസിലിംഗ് സെന്ററിലൂടെ സാധിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കേരളത്തിലെ സ്ത്രീ മുന്നേറ്റത്തിൽ കുടുംബശ്രീ സുപ്രധാന പങ്കാണ് വഹിച്ചിട്ടുള്ളതെന്നും ചിറ്റയം കൂട്ടിച്ചേർത്തു. കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ അടൂർ പോലീസ് സ്റ്റേഷനിൽ ആരംഭിച്ച കൗൺസിലിംഗ് സെന്ററിന്റെ ഏഴാമത് വാർഷികാഘോഷം കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു.

അടൂർ ബോധിഗ്രാം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ബാബു അധ്യക്ഷയായി.

കമ്മ്യൂണിറ്റി കൗൺസിലർ രാജു എ നായർ റിപ്പോർട്ട് അവതരിപ്പിച്ചു.  വി ജി വിനോദ് കുമാർ ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ആദില, ജി സന്തോഷ് കുമാർ, വത്സലകുമാരി എം വി, തോമസ് ജോൺ, കോടിയാട് രാമചന്ദ്രൻ, എസ് ഹർഷകുമാർ, ബിന്ദുരേഖ കെ, അനുപ പിആർ തുടങ്ങിയവർ പ്രസംഗിച്ചു. സൈബർ നിയമങ്ങൾ ഇന്നത്തെ കാലത്തിൽ എന്ന വിഷയത്തെ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാർത്തോമ്മൻ പൈതൃകം കാത്തുസൂക്ഷിക്കണം : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : മാർത്തോമ്മാ ശ്ലീഹായുടെ പൈതൃകം കാത്തുസൂക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്വം ഓരോ സഭാ മക്കൾക്കുമുണ്ടെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. കോട്ടയം സെൻട്രൽ ഭദ്രാസനങ്ങളിലെ കാതോലിക്കാ നിധിശേഖരണത്തിന്റെ...

ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ

ടെൽഅവീവ് : ഇറാന്‍-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാൻ മിസൈലുകൾ പ്രയോഗിച്ചതായി ഇസ്രയേൽ ആരോപണം . ശക്തമായി തിരിച്ചടിക്കാന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് നിര്‍ദേശം നല്‍കി. എന്നാൽ...
- Advertisment -

Most Popular

- Advertisement -