Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഅതിജീവിതയുടെ പേര്...

അതിജീവിതയുടെ പേര് വെളിപ്പെടുത്തി : ആർ ശ്രീലേഖയ്ക്കെതിരെ പോക്‌സോ കേസെടുത്തു

തിരുവനന്തപുരം : യൂട്യൂബ് ചാനൽ വഴി അതിജീവിതകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭ കൗണ്‍സിലറുമായ ആർ ശ്രീലേഖയ്ക്കെതിരെ പോക്‌സോ കേസെടുത്തു. കോടതി നിർദ്ദേശ പ്രകാരമാണ് മ്യൂസിയം പൊലീസ് ശ്രീലേഖയ്ക്കെതിരെ കേസെടുത്തത്.

എന്നാൽ തനിക്കെതിരായ പോക്സോ കേസ് നിലനിൽക്കില്ലെന്നും നീക്കം രാഷ്ട്രീയ പ്രേരിതമെന്നും ആർ ശ്രീലേഖ മാധ്യമങ്ങളോട് പറ‌ഞ്ഞു. പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിൽ പെൺകുട്ടിക്ക് 20 വയസ്സിനോട് അടുത്ത് പ്രായമുണ്ടായിരുന്നു. കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിൽ മാതാപിതാക്കൾക്ക് പരാതിയില്ലെന്നും മാധ്യമങ്ങളിൽ പലയിടത്തും ആ കുട്ടിയുടെ പേര് ഇതിനോടകം വന്നിട്ടുണ്ടെന്നും ശ്രീലേഖ വ്യക്തമാക്കി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി

വത്തിക്കാൻ : ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോ​ഗതി.മാർപാപ്പയ്ക്ക് ഇപ്പോൾ പനിയില്ലെന്നും രക്തസമ്മർദവും ഹൃദയാരോഗ്യവും തൃപ്തികരമാണെന്നും വത്തിക്കാൻ അറിയിച്ചു.രാവിലെ പരിശുദ്ധ കുർബാന സ്വീകരിക്കുകയും കർത്തവ്യങ്ങളിൽ മുഴുകയും ചെയ്തെന്ന് മാർപാപ്പയുടെ...

പാകിസ്താനിലെ സ്ഫോടനത്തിന് പിന്നിൽ ഇന്ത്യയെന്ന് ഷെഹബാസ് ഷെരീഫ്; പരാമർശം തള്ളി ഇന്ത്യ

ന്യൂഡൽഹി : കഴിഞ്ഞദിവസം ഇസ്ലാമാബാദിൽ നടന്ന കാർ സ്ഫോടനത്തിന് പിന്നിൽ ഇന്ത്യയാണെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്.സ്വന്തം പൗരന്മാരെ പറ്റിക്കാനുള്ള പതിവ് തന്ത്രമാണിതെന്നാണ് ഇന്ത്യയുടെ മറുപടി .യാഥാര്‍ത്ഥ്യമെന്താണെന്ന് അന്താരാഷ്ട്ര സമൂഹത്തിന് നന്നായി അറിയാമെന്നും...
- Advertisment -

Most Popular

- Advertisement -