ഹൈദരാബാദ്: തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദര്‍രാജന്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കൈമാറി. പുതുച്ചേരി ലഫ്. ഗവർണറുടെ അധികച്ചുമതലയും തമിഴിസൈയ്‌ക്കുണ്ട്. തമിഴിസൈ തമിഴ്നാട്ടിൽനിന്ന് ബിജെപി ടിക്കറ്റിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ട് .
2019 സെപ്റ്റംബറിലാണ് തമിഴിസൈയെ തെലങ്കാന ഗവർണറായി നിയമിച്ചത്. 2021 ഫെബ്രുവരിയിൽ പുതുച്ചേരി ലഫ്. ഗവർണറുടെ അധികച്ചുമതല കൂടി നൽകി.