Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramകേരളത്തിൻ്റെ കുംഭമേള...

കേരളത്തിൻ്റെ കുംഭമേള മഹാമാഘ മഹോത്സവം ആരംഭിച്ചു : ഗവർണർ ധ്വജാരോഹണം നിർവഹിച്ചു

മലപ്പുറം : കേരളത്തിൻ്റെ കുംഭമേള എന്നറിയപ്പെടുന്ന മഹാമാഘ മഹോത്സവം നിളാ തീരത്ത് ആരംഭിച്ചു.ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ധ്വജാരോഹണം നടത്തി. ഇന്നു മുതൽ ഫെബ്രുവരി മൂന്ന് വരെ മഹോത്സവം നീണ്ടുനിൽക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സന്യാസിമാരും വിശ്വാസികളും ഇന്നലെ വൈകുന്നേരത്തോടെ തിരുനാവായയിൽ എത്തി തുടങ്ങി. മാഘ ഗുപ്ത നവരാത്രി ആരംഭദിനമായ ഇന്നു രാവിലെ മുതൽ നിള സ്നാനം ആരംഭിച്ചു

ഇന്നു വൈകിട്ട് കാശിയിലെ പണ്ഡിറ്റുമാരുടെ നേതൃത്വത്തിൽ നിളാ ആരതി തുടങ്ങും. കുംഭമേള അവസാനിക്കുന്ന ഫെബ്രുവരി 3 വരെ എല്ലാ ദിവസവും വൈകിട്ട് നിളാ ആരതി നടക്കും.തമിഴ്നാട്ടിലെ ത്രിമൂർത്തി മലയിൽനിന്ന് ഭാരതീയധർമ പ്രചാരസഭ ആചാര്യൻ യതീശാനന്ദനാഥൻ നയിക്കുന്ന ശ്രീചക്രവുമായുള്ള രഥയാത്ര 22ന് വൈകിട്ട് തിരുനാവായയിലെത്തിച്ചേരും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആല്‍ഫ പാലിയേറ്റീവ് കെയര്‍വിഷന്‍ 2030 ശില്‍പ്പശാല തിരുവല്ലയില്‍ നടത്തി

തിരുവല്ല : പാലിയേറ്റീവ് കെയര്‍ രംഗത്തെ വെല്ലുവിളികളും അതിനുള്ള പരിഹാരമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയറിന്‍റെ വിഷന്‍ 2030 കാമ്പയിന്‍ ശില്‍പ്പശാല തിരുവല്ലയില്‍ നടത്തി. തിരുവല്ല കാവുംഭാഗം...

സൗജന്യ പരിശീലനം

പത്തനംതിട്ട : പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ  ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി  പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം  തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം. 18 നും...
- Advertisment -

Most Popular

- Advertisement -