Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഅമ്പലമുക്ക് വിനീത...

അമ്പലമുക്ക് വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രന് വധശിക്ഷ

തിരുവനന്തപുരം : അമ്പലമുക്കിലെ അലങ്കാരച്ചെടി വില്‍പ്പനശാല ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി രാജേന്ദ്രന് വധശിക്ഷ. തിരുവനന്തപുരം ഏഴാം അഡിഷനല്‍ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനാണ് ശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്കു പുറമേ 8,10,500 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

2022 ഫെബ്രുവരി ആറിനാണ് നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി വിനീതയെ (38) കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗറില്‍ രാജേന്ദ്രൻ (40) അലങ്കാരച്ചെടി കടയ്ക്കുളളില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയത് .വിനീതയുടെ കഴുത്തില്‍ കിടന്ന നാലര പവന്‍ തൂക്കമുള്ള സ്വര്‍ണമാല കവരുന്നതിനായിരുന്നു കൊലപാതകം. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ, ഫൊറൻസിക് തെളിവുകളുമാണ് പ്രോസിക്യൂഷന് സഹായകരമായത്.

ഹൃദ്രോഗബാധിതനായ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് രണ്ടു മക്കളെ പോറ്റുന്നതിനാണ് കൊല്ലപ്പെടുന്നതിന്റെ ഒന്‍പതു മാസം മുന്‍പ് വിനീത അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരിയായത്. തോവാള സ്വദേശി സുബ്ബയ്യ, ഭാര്യ വാസന്തി,മകള്‍ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് പ്രതി വിനീതയെ കൊലപ്പെടുത്തിയത്. കൊലപാതക പരമ്പര നടത്തിയിട്ടുളള പ്രതി പൊതുസമൂഹത്തിന് ഭീഷണിയായതിനാൽ വധശിക്ഷയില്‍ കുറഞ്ഞതൊന്നും നല്‍കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു.പ്രതിയുടെ മാനസികനില പരിശോധിച്ചുള്ള റിപ്പോര്‍ട്ടുകൾ ഉള്‍പ്പെടെ പരിഗണിച്ചശേഷമാണ് കോടതി വധശിക്ഷ വിധിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിങ് പൊതുയോഗവും ജില്ലാ ഭാരവാഹികൾക്ക് സ്വീകരണവും

തിരുവല്ല : മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിങ്ങിന്റെ വാർഷിക പൊതുയോഗം നടന്നു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്  എം. സലിം ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന  സമിതി  യൂത്ത്  ജില്ല ഭാരവാഹികളായി...

മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം ഫെബ്രുവരി 16ന്

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ പുതിയ ആധുനിക സർജിക്കൽ ബ്‌ളോക്ക് അടക്കമുള്ള 11 വികസനപദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി 16ന് ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പരിപാടിയുടെ വിജയത്തിനായി ദേവസ്വം വകുപ്പുമന്ത്രി...
- Advertisment -

Most Popular

- Advertisement -