Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsബിലീവേഴ്‌സ് പരമാധ്യക്ഷന്‍...

ബിലീവേഴ്‌സ് പരമാധ്യക്ഷന്‍ മോര്‍ അത്തനേഷ്യസ് യോഹാന്റെ കബറടക്കം നാളെ

തിരുവല്ല : ഡാളസില്‍ കാലം ചെയ്ത ബിലീവേഴ്‌സ് ചര്‍ച്ച് പ്രഥമ മെത്രാപ്പോലീത്ത മോര്‍ അത്തനേഷ്യസ് യോഹാന്റെ കബറടക്കം നാളെ (ചൊവ്വ) സഭാ ആസ്ഥാനമായ കുറ്റപ്പുഴ സെന്റ് തോമസ് നഗറിലെ സെന്റ് തോമസ് ബിലീവേഴ്‌സ്  ഈസ്‌റ്റേണ്‍ ചര്‍ച്ചില്‍ നടക്കും.

രാവിലെ ഒമ്പതിന് കബറടക്കത്തിന്റെ എഴാമത് ശുശ്രൂഷ  ആരംഭിക്കും. പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന ഭൗതിക ശരീരം 9.30 ന്  ബിലീവേഴ്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ നിന്നും കാമ്പസിലൂടെ വിലാപയാത്രയായി സെന്റ് തോമസ് ഈസ്‌റ്റേണ്‍ ചര്‍ച്ചില്‍ എത്തിക്കും. തുടര്‍ന്ന് 11 ന് എട്ടാമത്തെയും അവസാനത്തേതുമായ ചടങ്ങുകള്‍ നടക്കും.

ഒന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം 12.30 ന് കബറടക്കും. ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് അഡ്മിനിസ്‌ട്രേറ്റര്‍ സാമുവേല്‍ മോര്‍ തിയോഫിലോസ് എപ്പിസ്‌കോപ്പാ കബറടക്ക ശുശ്രൂഷയുടെ മുഖ്യകാര്‍മ്മികത്വം വഹിക്കും.

ബിലീവേഴ്‌സ് സഭയിലെ കേരളാ ഡയോസിസ് സഹായ മെത്രാന്‍ മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്‌കോപ്പ, അമേരിക്കന്‍ ഭദ്രാസനാധിപന്‍ ദാനിയേല്‍ മോര്‍ തിമോഥേയോസ് എപ്പിസ്‌ക്കോപ്പാ, ജോണ്‍ മോര്‍ ഐറേനിയോസ് എപ്പിസ്‌കോപ്പാ,  ബിലീവേഴ്‌സ് സഭയിലെ മറ്റു തിരുമേനിമാര്‍ എന്നിവര്‍ സഹകാര്‍മ്മീകരാകും.

മദ്ബഹായോടു് ചേര്‍ന്ന് ഒരിക്കിയിട്ടുള്ള പ്രത്യേക കബറില്‍ 11 മണിയോടു മാര്‍പ്പാപ്പാമാരുടെ കബറടക്കം പോലെ കിടത്തിയാണ് സംസ്‌കരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുടിക്കാൻ വെള്ളം ചോദിച്ചെത്തി വയോധികയുടെ മാല കവർന്നു :പ്രതി പിടിയിൽ

പത്തനംതിട്ട :  കുടിക്കാൻ വെള്ളം ചോദിച്ചെത്തി വയോധികയുടെ മാല കവർന്നു  ഓടിയ മോഷ്ടാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ഡിഡിആർസിലേക്ക് പോകുന്ന വഴിയിൽ കാഞ്ഞിരക്കാട്ട് വീട്ടിൽ ജോണിയുടെ ഭാര്യ ...

ഗുരുവായൂരിലെ റെസ്റ്റ് ഹൗസുകളുടെ വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പു നടത്തിയ ഹരിയാനക്കാരൻ അറസ്റ്റിൽ

തൃശൂർ : ഗുരുവായൂർ ക്ഷേത്രം റെസ്റ്റ് ഹൗസുകളുടെ വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പു നടത്തിയ ഹരിയാന സ്വദേശി അറസ്റ്റിൽ. ഹരിയാനയിലെ മേവാത്ത് സ്വദേശി മുഹമ്മദ് ഷാദാണ് ഉത്തർപ്രദേശിൽ നിന്ന് പിടിയിലായത് .ഇയാൾ പാഞ്ചജന്യം,...
- Advertisment -

Most Popular

- Advertisement -