Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകാരക്കോണത്ത്  കുടപ്പന ...

കാരക്കോണത്ത്  കുടപ്പന  ദൃശ്യവിരുന്നൊരുക്കി

തിരുവനന്തപുരം : അപൂർവ്വ ദൃശ്യവിരുന്നൊരുക്കി വെളളറട കാരക്കോണത്ത് കുടപ്പന പൂത്തുലഞ്ഞു. കാരക്കോണം മെഡിക്കൽ കോളേജിന് സമീപം തുറ്റിയോട്ടുകോണത്തെ പുരയിടത്തിലാണ് കുടപ്പന പൂവിരിച്ചത് . അപൂര്‍വ കാഴ്ചയായതിനാല്‍ പരിസരവാസികളടക്കം നിരവധി പേരാണ്  കാണാനായി എത്തുന്നത്.

20 മുതല്‍ 30 മീറ്റര്‍ ഉയരത്തില്‍ എത്തുമ്പോഴാണ് ഇവ പൂവിടുക. കുടപ്പന പൂവിട്ടാല്‍ ഒരു വര്‍ഷമെടുക്കും കായ്കള്‍ പഴുത്തുതുടങ്ങാന്‍. കുലയ്ക്കുന്നതോടെ പനകള്‍ക്ക് നാശവും സംഭവിക്കും. 30 വര്‍ഷമെടുക്കും ഒരു പന പൂവിടാന്‍.

പന കുലച്ചു കഴിഞ്ഞാല്‍ തായ്തടി വെട്ടിയെടുത്ത് അതിനുള്ളിലെ കാമ്പെടുത്ത് കുറുക്കി ഭക്ഷണമായും ഉപയോഗിച്ചിരുന്നു . ഒറ്റത്തടി വൃക്ഷമായ കുടപ്പനയുടെ ഓലകൾ കുടയുണ്ടാക്കാൻ ഉപയോഗിച്ചിരുന്നതുകൊണ്ടാണ്‌  കുടപ്പന എന്ന പേര് വന്നത്. വീടുകളുടെ മേൽക്കൂര മേയാനായി ഇതിന്റെ ഓലകൾ വ്യാപക മായി പണ്ട് ഉപയോഗിച്ചിരുന്നു.  ഇതുപയോഗിച്ചുണ്ടാക്കുന്ന കുടകൾ കാർഷിക മേഖലയിൽ ഇന്നും ഉപയോഗിച്ചുവരുന്നുണ്ട്.  അനുഷ്ഠാന പരമായ ആവശ്യങ്ങൾക്കും അലങ്കാരാ വശ്യത്തിനും ഇപ്പോഴും ഇതുകൊണ്ട് കുടകൾ ഉണ്ടാക്കാറുണ്ട്.

കുടപ്പന ഒരിക്കൽ മാത്രം, അതായത് അതിന്റെ ജീവിതാന്ത്യത്തിൽമാത്രമാണ് പുഷ്പിക്കുന്നത്. ഇതിലൂടെ അനേകായിരം വിത്തുകൾ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നു. പുഷ്പിക്കുന്ന പന അവസാനം ഓലകളും പൂത്തണ്ടും ഉണങ്ങി തായ്ത്തടി ജീർണ്ണിച്ച് നശിക്കുന്ന അവസ്ഥയിൽ എത്തും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഹൽഗാം ഭീകരാക്രമണം : കടുത്ത നീക്കത്തിന് തയ്യാറെടുത്ത് രാജ്യം

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നീക്കത്തിന് തയ്യാറെടുത്ത് രാജ്യം. സംസ്ഥാനങ്ങൾക്ക് സിവിൽ ഡിഫൻസ്‌ തയ്യാറെടുപ്പുകൾക്ക് കേന്ദ്രം നിർദേശം നൽകി. മെയ് 7 ന് സമഗ്രമായ മോക് ഡ്രില്ലുകൾ നടത്താൻ ആഭ്യന്തര...

കേരള കോണ്‍ഗ്രസിന് നാല് സീറ്റുകള്‍ തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം

കോട്ടയം:  കേരള കോണ്‍ഗ്രസിന്റെ ഏറ്റുമാനൂര്‍, ചങ്ങനാശേരി, ഇടുക്കി, കുട്ടനാട് സീറ്റുകള്‍ തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം. കേരള കോണ്‍ഗ്രസിന് പഴയ ശക്തിയില്ലെന്നും വിജയ സാധ്യത പരിഗണിക്കണം എന്നും ചൂണ്ടിക്കാണിച്ചാണ് നീക്കം. ഈ നാല്...
- Advertisment -

Most Popular

- Advertisement -