Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorവൻജനപങ്കാളിത്തതോടെ കുടുംബശ്രീ...

വൻജനപങ്കാളിത്തതോടെ കുടുംബശ്രീ ദേശീയ സരസ് മേള സമാപിച്ചു

ചെങ്ങന്നൂർ: വൻജനപങ്കാളിത്തതോടെ ചെങ്ങന്നൂർ കുടുംബശ്രീ ദേശീയ സരസ് മേളയുടെ സമാപന സമ്മേളനം സഹകരണ ദേവസ്വം വകുപ്പ്  മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലെ പ്രധാന വേദിയിൽ നടന്ന യോഗത്തിൽ സംഘാടക സമിതി ചെയർമാൻ കൂടിയായ ഫിഷറീസ് സാംസ്കാരിക വകുപ്പ്  മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി.

ചലച്ചിത്ര താരം ടൊവിനോ തോമസ് മുഖ്യാതിഥിയായി. എംഎൽഎ മാരായ യു പ്രതിഭ, ദലീമ ജോജോ, തോമസ് കെ തോമസ്, പി സി വിഷ്ണുനാഥ്, ജില്ല കളക്ടർ അലക്സ് വർഗീസ് , കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, എ മഹേന്ദ്രൻ, ടി ജെ ആഞ്ചലോസ് , എം വി ഗോപകുമാർ, ജേക്കബ്ബ് തോമസ് അരികു പുറം, ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

മന്ത്രി സജി ചെറിയാനെ കുടുംബശ്രീ  എക്സിക്യൂട്ടിവ് ഡയറക്ടർ എച്ച് ദിനേശൻ, ജില്ല മിഷനു വേണ്ടി  കോർഡിനേറ്റർ എസ് രഞ്ജിത്ത് എന്നിവർ ആദരിച്ചു. മേള സുവനീർ മന്ത്രി സജി ചെറിയാൻ നടൻ ടൊവിനോയ്ക്ക് നൽകി പ്രകാശനം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രണ്ടുദിവസത്തിനുള്ളിൽ തുലാവർഷമെത്തും : ആറു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു മഴയ്ക്കും, നാളെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ഇടിമിന്നലും, മഴയും  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ...

കഴുത്തിൽ കയർ മുറുകി മരണം : നവീന്‍ ബാബുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കണ്ണൂര്‍ : അന്തരിച്ച എഡിഎം നവീന്‍ ബാബുവിന്റെ മരണം കഴുത്തിൽ കയർ മുറുകിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിൽ മുറിവുകളോ പാടുകളോ ഇല്ല. 15ന് പുലർച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണം നടന്നതെന്നാണ് പോസ്റ്റുമോർട്ടം...
- Advertisment -

Most Popular

- Advertisement -