Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅമ്പലപ്പുഴ ക്ഷേത്രത്തിൽ...

അമ്പലപ്പുഴ ക്ഷേത്രത്തിൽ നടന്നു വരുന്ന ദ്രവ്യകലശം വ്യാഴാഴ്ച സമാപിക്കും

അമ്പലപ്പുഴ: പന്ത്രണ്ടു വർഷം കൂടുമ്പോൾ അമ്പലപ്പുഴ ക്ഷേത്രത്തിൽ നടക്കുന്ന പള്ളിപ്പാന ചടങ്ങിൻ്റെ അനുബന്ധ ചടങ്ങായ ദ്രവ്യ കലശം വ്യാഴാഴ്ച സമാപിക്കും.  വെള്ളിയാഴ്ച  ഉത്സവം കൊടിയേറും. ഉച്ചക്ക് 12.12 നും 12.40 നും ഇടയിലാണ് കൊടിയേറ്റ്. 15 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.

ബ്രഹ്മ കലശത്തോടൊപ്പം ഇരുപത്തി നാല് ദ്രവ്യങ്ങൾ ഇരുപത്തി നാല് കുടങ്ങളിൽ നിറച്ച് പൂജിച്ച് തൊള്ളായിരത്തി എഴുപത്തി ആറ് പരികലശങ്ങൾക്കൊപ്പം സഹസ്ര കലശമായി ദേവന് അഭിഷേകം’ ചെയ്യുന്ന ചടങ്ങാണ് ദ്രവ്യ കലശം. രാജപ്രതി നിധി തെക്കേടത്ത് നാരായണ ഭട്ടതിരി താന്ത്രികാചാര്യന്മാരായ പുതുമന, കടിയക്കോൽ തന്ത്രിമാർക്ക് വസ്ത്രവും പവിത്രവും നൽകി അവരെ ആചാര്യന്മാരായി അവരോധിച്ചതോടെ  ഫെബ്രുവരി 26 ന്  ചടങ്ങുകൾ ആരംഭിച്ചു.

ബിംബ ശുദ്ധി കൃയകളുടെ ഭാഗമായി ചതു ശുദ്ധി, ധാര, ഗണപതി പൂജ, പ്രാസാദ ശുദ്ധി, രക്ഷോഘ്ന ഹോമം, വാസ്തു പൂജ, വാസ്തു കലശപൂജ, രക്ഷാകലശ പൂജ, ശാന്തി ഹോമം, നവീകരണ പ്രയശ്ചിത്ത ഹോമം എന്നീ ചടങ്ങുകൾ പൂർത്തിയായി.

ഗണപതി നടക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ സഹസ്ര കലശത്തിൻ്റെ ക്രമീകരണങ്ങളും പൂർത്തിയായി. അധിവാസത്തിങ്കൽ ഉഷ:പൂജക്കും  മുളയറ ഭഗവതിക്കും ശിവനും കലശാഭിഷേകത്തിനും ശേഷം പരികലശാഭിഷേകം ആരംഭിക്കും. തുടർന്ന് ബ്രഹ്മകലശം, കുംഭേശ കർക്കരി കലശം എന്നിവ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണമായി ശ്രീകോവിലിനുള്ളിൽ എഴുന്നള്ളിച്ച് അഭിഷേകം ചെയ്യുന്നതോടെ കലശാഭിഷേകം പൂർത്തിയാകും.

രാത്രിയിൽ ആനപ്പുറത്ത് വിളക്ക് എഴുന്നുള്ളത്ത് നടക്കുന്നതോടെ ചടങ്ങുകൾക്ക് സമാപനമാകും. കൊടിയേറ്റിനുള്ള കൊടിക്കയർ സമർപ്പണവും വ്യാഴാഴ്ച നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മധ്യതിരുവിതാംകൂറിലെ സാംസ്കാരിക ഉത്സവമായി പുഷ്പോത്സവം  മാറിയെന്ന് – മന്ത്രി വീണാ ജോർജ്

തിരുവല്ല: മധ്യതിരുവിതാംകൂറിലെ സാംസ്കാരിക ഉത്സവമായി പുഷ്പമേള മാറിയെന്നും വൈവിധ്യങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് തീർത്തെടുത്ത വർണ്ണവസന്തമാണിതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യ - വിദ്യാഭ്യാസ - ആത്മീയ മേഖലയിൽ തിരുവല്ലയിൽ...

രാജിവെയ്‌ക്കില്ലെന്ന മമതയുടെ നിലപാട്: ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരും – നിയമവിദഗ്ധര്‍

ന്യൂഡല്‍ഹി: രാജിവെയ്‌ക്കില്ലെന്ന പിടിവാശിയോടെ നില്‍ക്കുന്ന മമത സൃഷ്ടിക്കുന്ന പ്രതിസന്ധി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രാഷ്‌ട്രീയ സ്ഥിതിയാണെന്ന് വിലയിരുത്തല്‍. ഇങ്ങിനെയുള്ള അവസരത്തില്‍ ഗവര്ണര്‍ക്ക് രാജി ആവശ്യപ്പെടാമെന്ന് ഭരണഘടനയില്‍ ചൂണ്ടിക്കാട്ടുന്നു. വ്യാഴാഴ്ചവരെയാണ് മമതയ്‌ക്ക് രാജിവെയ്‌ക്കാനുള്ള സമയം. അവസാനദിവസവും...
- Advertisment -

Most Popular

- Advertisement -