Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര...

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ന്യൂഡൽഹി : ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.ഇതോടെ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയുടെ 100 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ന്യൂസിലന്‍ഡ് വിപണിയില്‍ തീരുവയില്ലാത്ത പ്രവേശനം ലഭിക്കും.ടെക്‌സ്‌റ്റൈല്‍സ്-വസ്ത്ര നിര്‍മാണം, തുകല്‍പാദരക്ഷകള്‍, രത്‌നങ്ങളും ആഭരണങ്ങളും, എന്‍ജിനീയറിങ് ഉത്പന്നങ്ങള്‍, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയ തൊഴില്‍ മേഖലകള്‍ക്ക് ഇത് ഗുണം ചെയ്യും.

ഏപ്രില്‍ 27ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി പിയൂഷ് ഗോയലും ന്യൂസിലന്‍ഡ് വ്യാപാര നിക്ഷേപ മന്ത്രി ടോഡ് മക്ലേയും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്..ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ചരക്ക്-സേവന വ്യാപാരം 2030ഓടെ ഇരട്ടിയാക്കി ഏകദേശം 35,000 കോടി രൂപയിലെത്തിക്കുകയാണ് ലക്ഷ്യം.

ഐ.ടി, പ്രൊഫഷണല്‍ സേവനങ്ങള്‍, ദൃശ്യ-ശ്രവ്യ മേഖല, നിര്‍മാണ മേഖല, ടൂറിസം തുടങ്ങി 118ഓളം മേഖലകളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കൂടുതല്‍ സാധ്യതകള്‍ കരാര്‍ നല്‍കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യൂസിലന്‍ഡ് വിപണിയില്‍ കൂടുതല്‍ പ്രവേശനം ലഭിക്കുമെന്നും ഇത് ഉല്‍പ്പാദനക്ഷമതയും കര്‍ഷകരുടെ വരുമാനവും വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണവിപണി : സംസ്ഥാനത്ത്  പൂവില കുതിച്ചു തുടങ്ങി

കോട്ടയം : സംസ്ഥാനത്ത് ഓണവിപണി സജീവമാകുന്നതിന് മുമ്പേ പൂവില കുതിച്ചു തുടങ്ങി. അത്തപ്പൂക്കളത്തിലെ പ്രധാന പൂവായ ബന്ദി ഇനങ്ങള്‍ക്ക് ഒരാഴ്ചയ്ക്കിടെ ഇരട്ടി വിലയായത്. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 60 മുതല്‍ 80 രൂപവരെ നിരക്കില്‍...

ശബരിമല സ്വർണക്കൊള്ളയിൽ സുപ്രീം കോടതിയുടെ വിമർശനം

ന്യൂഡൽഹി : ശബരിമല സ്വർണക്കൊള്ളയിൽ സുപ്രീം കോടതിയുടെ വിമർശനം .ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന് സുപ്രീം കോടതി ചോദിച്ചു. അറസ്റ്റിനെതിരേ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ...
- Advertisment -

Most Popular

- Advertisement -