Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsസ്പോർട്സ് കൗൺസിൽ...

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ സി പൊട്ടിത്തെറിച്ച് 2 പേർക്ക് പരുക്ക്

തിരുവനന്തപുരം : ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ ഓഫിസില്‍ എയര്‍ കണ്ടിഷണര്‍ പൊട്ടിത്തെറിച്ചു രണ്ട് പേർക്ക് പരുക്ക്. എ സിയിൽ ഗ്യാസ് നിറക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്.എസി നന്നാക്കാൻ‌ വന്ന രണ്ടു മെക്കാനിക്കുകളാണ് അപകടത്തിൽ പെട്ടത്.പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.രാളുടെ പരുക്ക് ഗുരുതരമാണ്.

കുറച്ചുകാലമായി പ്രവർത്തിക്കാതിരുന്ന എസി ഗ്യാസ് നിറയ്ക്കുമ്പോൾ ആണ് അപകടം ഉണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകൾ തകരുകയും കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിലയ്ക്കല്‍ അന്നദാന സാമ്പത്തിക ക്രമക്കേട്: മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കള്‍ ഇഡി  കണ്ടുകെട്ടി

കൊച്ചി: നിലയ്ക്കല്‍ അന്നദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജെ ജയപ്രകാശിന്റെയും ഭാര്യയുടെയും സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് താല്‍ക്കാലികമായി കണ്ടുകെട്ടി. 40.48 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 2018-19 മണ്ഡല...

ശക്തമായ മഴ മുന്നറിയിപ്പ് : ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : കേരളത്തിൽ  വിവിധ ജില്ലകളിൽ ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ്.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. സംസ്ഥാനത്ത്  ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മുതല്‍ ശനി വരെ...
- Advertisment -

Most Popular

- Advertisement -