Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുഴിമന്തിക്കട അടിച്ചുതകർത്ത...

കുഴിമന്തിക്കട അടിച്ചുതകർത്ത പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്

ആലപ്പുഴ : ആലപ്പുഴയിൽ ഭക്ഷ്യവിഷബാധയാരോപിച്ച് കുഴിമന്തി ഹോട്ടൽ അടിച്ചുതകർത്ത പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു. ആലപ്പുഴ വാടക്കൽ സ്വദേശിയും ചങ്ങനാശ്ശേരി ട്രാഫിക് സിപിഒ യുമായ കെ.എസ്.ജോസഫിനെതിരെയാണ് നടപടി. ഇവിടെനിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച് ജോസഫിന്റെ മകന് ഭക്ഷ്യവിഷബാധയേറ്റു എന്നാരോപിച്ചായിരുന്നു ആക്രമണം.

വൈകിട്ട് നാലരയോടെ കളര്‍കോടെ അഹലാൻ കുഴിമന്തി ഹോട്ടലിലാണ് അതിക്രമങ്ങൾ അരങ്ങേറിയത്. ഡ്യൂട്ടി കഴിഞ്ഞ് ആലപ്പുഴയിലെ ബാറിൽ എത്തി മദ്യപിച്ച ശേഷമായിരുന്നു പ്രതി അക്രമം നടത്തിയത്. ബൈക്കിന് മുന്നിൽ വടിവാൾ വെച്ച് ഹോട്ടലിനകത്തേക്ക് ഇടിച്ചു കയറ്റിയ പ്രതി ഉപകരണങ്ങൾ അടിച്ചുതകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു.  പൊലീസുകാരന്റെ അതിക്രമത്തിൽ 6 ലക്ഷം രൂപയുടെ  നഷ്ടമുണ്ടായെന്ന് ഹോട്ടലുടമ ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിവാഹബന്ധം വേർപെടുത്തിയതിലെ വിരോധത്തിൽ  യുവതിക്കും അനുജനും മർദ്ദനം : മുൻ ഭർത്താവ് പിടിയിൽ

മല്ലപ്പള്ളി: വിവാഹബന്ധം വേർപെടുത്തിയതിലെ വിരോധത്താൽ യുവതിയേയും പ്രായപൂർത്തിയാകാത്ത സഹോദരനെയും മർദ്ദിച്ച കേസിൽ മുൻ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നന്താനം പാലിക്കാത്തകിടി പൂങ്കോട്ടമണ്ണിൽ വീട്ടിൽ നിന്നും, ഏലിയാസ് കവലയ്ക്ക് സമീപം താഴത്തെക്കൂടത്തിൽ  ബീന...

എംഎം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി : അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശം നൽകി.മെ‍ഡിക്കൽ കോളേജ് ഹിയറിങ്ങിൽ അപാകതയുണ്ടായോ എന്ന് പരിശോധിക്കണം.വീണ്ടും ഹിയറിങ് നടത്താൻ കഴിയുമോ എന്ന് സർക്കാർ അറിയിക്കണമെന്നും...
- Advertisment -

Most Popular

- Advertisement -