Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiഉപരാഷ്ട്രപതി ഇന്ന്...

ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയില്‍

കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍ ഇന്നു കൊച്ചിയിലെത്തും. വൈകീട്ട് നാലിന് കാക്കനാട് രാജഗിരി എന്‍ജിനീയറിങ് കോളജിന്റെ രജതജൂബിലി ആഘോഷവും ഇന്‍ഡസ്ട്രി അക്കാദമിയ സമ്മിറ്റും ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.  ഇന്നലെ കേരളത്തിലെത്തിയ അദ്ദേഹം ആലപ്പുഴ, പത്തനംതിട്ട, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പരിപാടികള്‍ക്കു ശേഷമാണ് കൊച്ചിയില്‍ എത്തുന്നത്.

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു വന്‍ സുരക്ഷയാണു പൊലീസ് ഒരുക്കിയിട്ടുള്ളത്. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി വിഡി സതീശന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി റോജി എം ജോണ്‍ എന്നിവരും രാജഗിരിയിലെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. വിമാനത്താവളം മുതല്‍ കാക്കനാട് വരെയുള്ള മേഖലയില്‍ ഇന്നു ഗതാഗത നിയന്ത്രണമുണ്ടാകും.

ജില്ലയില്‍ ഡ്രോണ്‍ പറപ്പിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപരാഷ്ട്രപതിക്കു സുരക്ഷയൊരുക്കാന്‍ സിറ്റി, റൂറല്‍ പൊലീസ് ജില്ലകളിലായി ആയിരത്തിലേറെ പൊലീസ് ഉദ്യോഗസ്ഥരെയാണു വിന്യസിച്ചിട്ടുള്ളത്. ട്രാഫിക് നിയന്ത്രണത്തിനും അധികസേനയെ വിന്യസിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത്  മഴ തുടരും : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.  ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും 11 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർ‌കോട് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്....

ഫാ. കെ.വി ജോൺ ദൈവീക സ്നേഹത്തെ ലോകത്തിന് പകർന്നുകൊടുത്ത പുരോഹിതൻ – അഡ്വ. ബിജു ഉമ്മൻ

തിരുവല്ല : ദൈവീക സ്നേഹത്തെ ലോകത്തിനു പകർന്നു കൊടുത്ത യഥാർത്ഥ പുരോഹിതനാണ് ഫാ. കെ.വി ജോൺ എന്നും, ജാതിമത ചിന്തകൾക്ക് അതീതമായി പൊതുസമൂഹത്തിൽ എല്ലാ മനുഷ്യരെയും ചേർത്തുനിർത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും മലങ്കരസഭ അസോസിയേഷൻ...
- Advertisment -

Most Popular

- Advertisement -