Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKottayamതെരഞ്ഞെടുക്കപ്പെടുന്നവർക്ക് നാടിന്റെ...

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നാടിന്റെ നൻമക്കായി പ്രവർത്തിക്കാൻ കഴിയണം : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായി വിജയിച്ചുവരുന്നവർക്ക് നാടിന്റെ നൻമക്കായി പ്രവർത്തിക്കാൻ കഴിയട്ടെയെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. കോട്ടയം മുട്ടമ്പലം ​ഗവ.യു.പി സ്ക്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാവാ.

കോട്ടയം മുനിസിപ്പാലിറ്റി ദേവലോകം വാർഡിലെ വോട്ടർ പട്ടികയിലെ ഒന്നാം പേരുകാരനാണ് പരിശുദ്ധ കാതോലിക്കാ ബാവാ. സഭയുടെ ചടങ്ങിൽ പങ്കെടുക്കാൻ എറണാകുളത്തായിരുന്ന ബാവാ സമ്മതിദാനം മുടങ്ങരുതെന്ന് നിർബന്ധമുള്ളതിനാൽ കോട്ടയത്ത് എത്തി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ദേവലോകം വാർഡിലെ സ്ഥാനാർത്ഥികളായ സുമിന റെയ്ച്ചൽ ഏബ്രഹാം, ഷീബാ പുന്നൻ, ജെസി സുനിൽ എന്നിവർ പോളിം​ഗ് ബൂത്തിൽ സഭാധ്യക്ഷനെ സ്വീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സപ്ലൈകോ ഫെയറുകൾ നാളെ (ഏപ്രിൽ 13 ) തുറന്നു പ്രവർത്തിക്കും

തിരുവനന്തപുരം : സപ്ലൈകോയുടെ എല്ലാ വിഷു - ഈസ്റ്റർ ഫെയറുകളും സൂപ്പർ മാർക്കറ്റുകളും നാളെ (ഏപ്രിൽ 13 ഞായറാഴ്ച) തുറന്നു പ്രവർത്തിക്കും. മാവേലി സ്റ്റോറുകൾ ഞായറാഴ്ച പ്രവർത്തിക്കില്ല. വിഷുദിവസം ഫെയറുകൾക്കും സപ്ലൈകോ വില്പനശാലകൾക്കും...

ഹരിതപടക്കങ്ങൾ മാത്രമേ വിൽക്കാവൂ

തിരുവനന്തപുരം : അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30യുമാക്കി നിയന്ത്രിച്ച് സർക്കാർ...
- Advertisment -

Most Popular

- Advertisement -