Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNews15കാരനെ കാറിടിപ്പിച്ച്...

15കാരനെ കാറിടിപ്പിച്ച് കൊന്ന പ്രതിക്ക് ജീവപര്യന്തം

തിരുവനന്തപുരം : ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിന് 15-കാരനെ കാറിടിപ്പിച്ച് കൊന്ന പ്രതിക്ക് ജീവപര്യന്തം. തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ആണ് പ്രതിയായ പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ 15 വയസ്സുകാരനായ ആദിശേഖറിനെ പ്രിയരഞ്ജന്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

2023 ഓഗസ്റ്റ് 30-നായിരുന്നു സംഭവം .പൂവച്ചല്‍ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചതിനെ ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു.ഇതിലുള്ള വൈരാഗ്യത്തിലാണ് വീടിന് സമീപത്തെ ഗ്രൗണ്ടില്‍ കളിച്ച് സൈക്കിളില്‍ മടങ്ങുകയായിരുന്ന ആദിശേഖറിനെ കാറുമായി കാത്തിരുന്ന പ്രതി കാറിടിപ്പിച്ച് കൊലപ്പെടുത്തിയത് .പിന്നാലെ ഒളിവില്‍പോയ പ്രതിയെ തമിഴ്നാട്ടില്‍നിന്നാണ് പോലീസ് പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലങ്കര സഭയ്ക്ക് 1125 കോടി രൂപയുടെ ബജറ്റ്: യുദ്ധ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: വയോജന - യുവജന ശ്രദ്ധയിലൂന്നി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ 2026 - 2027 ലെ ബജറ്റ്. ആയിരത്തി ഒരു നൂറ്റി ഇരുപത്തി അഞ്ച് കോടി എഴുപത്തി ആറ് ലക്ഷത്തിൻ്റെ ബജറ്റ്...

ട്രെയിനിനു മുന്നിൽ ചാടി യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം : ചിറയിൻകീഴ് റെയിൽവേ ഗേറ്റിന് സമീപം ട്രെയിനിനു മുന്നിൽ ചാടി യുവാവ് ജീവനൊടുക്കി.നഗരൂര്‍ വെള്ളല്ലൂര്‍ സ്വദേശി ജോഷ്മിന്‍ (36) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവമുണ്ടായത്.യുവാവ് ഗേറ്റിനു സമീപം വാഹനം...
- Advertisment -

Most Popular

- Advertisement -