Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryപുതിയകാവ് ചതയദിന...

പുതിയകാവ് ചതയദിന ജലോത്സവം: 18 പള്ളിയോടങ്ങൾ പങ്കെടുത്തു

അയിരൂർ: പള്ളിയോടങ്ങൾ അഴകിൻ്റെ നിറച്ചാർത്ത് ഒരുക്കി പുതിയകാവ് ചതയദിന ജലോത്സവം നടന്നു. വഞ്ചിപ്പാട്ടിൻ്റെ താളത്തിനൊത്തു നീങ്ങിയ പള്ളിയോടങ്ങളുടെ ജല ഘോഷയാത്ര കാണാൻ പമ്പാ നദിയുടെ ഇരുകരകളിലും നൂറു കണക്കിന് പേർ എത്തിച്ചേർന്നു.

ക്ഷേത്ര പ്രവേശനത്തോടനുബന്ധിച്ച് അതിൻ്റെ സ്‌മരണകൾ ഉയർത്തുന്നതും അര നൂറ്റാണ്ടിലധികം പഴക്കമുള്ള ജലോൽസവമാണ് അയിരൂർ പുതിയകാവ് മാനവ മൈത്രീ ചതയ ജലോൽസവം. കേരളത്തിൽ ഒരു ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഏക വള്ളംകളിയാണെന്ന പ്രത്യേകതയുമുണ്ട്. ആറൻമുള ഉതൃട്ടാതി ജലമേള കഴിഞ്ഞാൽ പമ്പനദിയിൽ നടക്കുന്ന രണ്ടാമത്തെ ജലമേളയാണിത്.

18 പള്ളിയോടങ്ങൾ പങ്കെടുത്തു. എ ബാച്ചിൽ ചെറുകോൽ, അയിരൂർ, നെടും പ്രയാർ, ഇടശ്ശേരിമല കിഴക്ക്, ഇടശ്ശേരി മല, കീഴുകര, തെക്കേമുറി, കുറിയന്നൂർ, ഇടപ്പാവൂർ – പേരുർ, കാട്ടൂർ, മല്ലപ്പുഴശ്ശേരി, മേലുകര, കോഴഞ്ചേരി പള്ളിയോടങ്ങളും, ബി ബാച്ചിൽ കോറ്റാത്തൂർ, ഇടപ്പാവൂർ, പുല്ലൂപ്രം, കീക്കോഴൂർ, ഇടക്കുളം പള്ളിയോടങ്ങളും ജലോൽസവത്തിൽ മാറ്റുരച്ചു

ചെറുകോൽ, നെടുംമ്പ്രയാർ, അയിരൂർ, ഇടശ്ശേരിമല കിഴക്ക് എന്നീ പള്ളിയോടങ്ങൾ ഉൾപ്പെടുന്ന എ ബാച്ചും ഇടപ്പാവൂർ, പുല്ലൂപ്രം, കോറ്റാത്തൂർ പള്ളിയോടങ്ങൾ ഉൾപ്പെടുന്ന ബി ബാച്ചും ഒന്നാം സ്ഥാനം നേടി.

വഞ്ചിപ്പാട്ട് മൽസരം ജൂനിയർ വിഭാഗത്തിൽ കോറ്റാത്തൂർ – കൈതക്കോടി ഒന്നാം സ്ഥാനവും ഇടപ്പാവൂർ രണ്ടാം സ്ഥാനവും സിനിയേഴ്സിൽ ഇടശ്ശേരിമല ഒന്നാം സ്ഥാനവും മേലുകര രണ്ടാം സ്ഥാനവും നേടി. ആൻ്റോ ആൻ്റണി എംപി ജലോത്സവം ഉദ്ഘാടനം ചെയ്തു.പഴകുളം മധു എം എൽ എ അദ്ധ്യക്ഷത വഹിച്ചു .

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. രാമചന്ദ്രൻ നായർ, പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിവേലി, മുൻ എം എൽ എ മാരായ രാജു എബ്രഹാം, മാലേത്ത് സരളാ ദേവി, എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റ് അനിൽ പൈക്കര, അയിരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രീത ബി നായർ, സ്ഥിരം സമിതി അദ്ധ്യക്ഷരായ സന്തോഷ് ജോസഫ് കൊച്ചുപറമ്പിൽ, ശ്രീ കല ഹരികുമാർ, സാംകുട്ടി അയ്യക്കാവിൽ  എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുക്കത്തെ പീഡന ശ്രമം : കൂട്ടുപ്രതികള്‍ കീഴടങ്ങി

കോഴിക്കോട് : മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൂട്ടുപ്രതികള്‍ കീഴടങ്ങി.സങ്കേതം ഹോട്ടലിലെ ജീവനക്കാരായ റിയാസ്, സുരേഷ് എന്നീ പ്രതികൾ താമരശ്ശേരി കോടതിയിലാണ് കീഴടങ്ങിയത്. കേസിൽ ഇന്നലെ അറസ്റ്റിലായ ഹോട്ടലുടമ ദേവദാസിനെ...

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് : 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി : ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 9 പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു .67 ദിവസത്തിനുശേഷമാണ്  പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത് .സെഷന്‍സ് കോടതി രണ്ട് തവണ ജാമ്യം നിരസിച്ചതിനെ...
- Advertisment -

Most Popular

- Advertisement -