Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsരണ്ടാംദിനവും സന്നിധാനത്ത് ...

രണ്ടാംദിനവും സന്നിധാനത്ത്  കർപ്പൂരാഴി ഘോഷയാത്ര

ശബരിമല: തുടർച്ചയായ രണ്ടാംദിവസവും സന്നിധാനത്തെ ആഘോഷത്തിലാക്കി കർപ്പൂരാഴി ഘോഷയാത്ര. സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസുകാരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച സന്ധ്യയിൽ കർപ്പൂരാഴി ഘോഷയാത്ര നടന്നത്.

മണ്ഡലപൂജയോടനുബന്ധിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര തിങ്കളാഴ്ച സന്നിധാനത്തു സംഘടിപ്പിച്ചിരുന്നു.  സന്ധ്യക്കു ദീപാരാധനയ്ക്കുശേഷം 6.40ന് കൊടിമരത്തിന് മുന്നിൽനിന്നു ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി അരുൺകുമാർ നമ്പൂതിരിയും ചേർന്ന് കർപ്പൂരാഴിയ്ക്ക് അഗ്നി പകർന്നു തുടക്കം കുറിച്ചു.

തുടർന്ന് ക്ഷേത്രത്തിനു വലംവച്ചു നീങ്ങിയ ഘോഷയാത്ര ഫ്‌ളൈ ഓവർ കടന്നു മാളികപ്പുറം ക്ഷേത്രസന്നിധി വഴി നടപ്പന്തലിൽ വലം വച്ചു പതിനെട്ടാംപടിയ്ക്കു മുന്നിൽ സമാപിച്ചു. പുലിവാഹനമേറിയ മണികണ്ഠനൊപ്പം ദേവതാരൂപങ്ങളും വർണക്കാവടിയും കെട്ടുകാഴ്ചകളും ഘോഷയാത്രക്ക് കൊഴുപ്പേകി. അയ്യപ്പദർശനത്തിന് ഫ്‌ളൈ ഓവറിൽ വരിനിന്ന ഭക്തർക്കും ആനന്ദക്കാഴ്ചയായി കർപ്പൂരാഴി ഘോഷയാത്ര മാറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ഇടക്കാല ജാമ്യം: ഹൈക്കോടതി കൂടി  ഇളവ് നൽകിയാൽ മാത്രമേ പുറത്തിറങ്ങാനാകൂ

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ഇടക്കാല ജാമ്യം കോടതി അനുവദിച്ചു. കോര്‍പ്പറേഷന്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്യാനാണ് ജാമ്യം. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഈ...

എഎസ്ഐ മദ്യപിച്ച് ഓടിച്ച വാഹനമിടിച്ച് 3 പേർക്ക് ഗുരുതര പരുക്ക്

കണ്ണൂർ : മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.അഴീക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എസ്.ഐ രജിത്താണ് അപകടം ഉണ്ടാക്കിയത്.കണ്ണോത്തുംചാലിലെ റസ്റ്ററന്റിൽ ജോലി ചെയ്യുന്ന യുവതിക്കും അതിഥി തൊഴിലാളികൾക്കുമാണ് ഗുരുതരമായി...
- Advertisment -

Most Popular

- Advertisement -