Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്ത്രീ...

ശബരിമല സ്ത്രീ പ്രവേശന വിഷയം : എ പത്മകുമാറിനെതിരെയുള്ള നിർണായക ജില്ലാ കമ്മിറ്റി യോഗം ഇന്ന്

പത്തനംതിട്ട : ശബരിമല സ്വർണാപഹരണ കേസിൽ ജാമ്യത്തിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും സി പി എം നേതാവുമായ എ പത്മകുമാറിനെതിരെയുള്ള നിർണായക ജില്ലാ കമ്മിറ്റി യോഗം ഇന്ന് നടക്കും.

രാവിലെ 10.30 ന് യോഗം ചേരും. തോമസ് ഐസക്ക് ഉൾപ്പെടെയുള്ള കേന്ദ്ര, സംസ്ഥാന നേതാക്കൾ പങ്കെടുക്കും.പത്മകുമാറിനെ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇന്നലെ പരസ്യ പ്രസ്താവന കൂടി നടത്തിയതോടെ പത്മകുമാറിന് എതിരെയുള്ള നടപടി ശക്തമാകാനാണ് സാധ്യത എന്നറിയുന്നു.

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം പത്മകുമാറിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു എന്ന കാര്യം തനിക്കറിയില്ലെന്നാണ് പ്രതിപക്ഷ നേതാവ് ഇന്നലെ പ്രതികരിച്ചത്. പത്മകുമാർ പറയുന്ന കാര്യം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹത്തെ ശബരിമലയിൽ നിന്ന് ആരും മാറ്റി നിർത്തിയിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു . സ്വർണ്ണക്കൊള്ള കേസിൽ പാർട്ടി നടപടി നേരിടുന്ന ആളാണ് പത്‌മകുമാർ എന്നും മറുപടി പറയേണ്ട കാര്യമില്ലെന്നുമാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതികരിച്ചത്.

എന്നാൽ സന്നിധാനത്ത് നിന്ന് തന്നെ മാറ്റിയത് ചില നീക്കങ്ങളുടെ ഭാഗമാണെന്നും ദേവസ്വം ബോർഡിൻ്റെ കാറിൽ തിരുവനന്തപുരത്തേക്ക് പോയത് ലോഗ് ബുക്ക് നോക്കിയാൽ അറിയാമെന്നും കൂടാതെ ഫോൺ രേഖകളും പരിശോധിക്കാമെന്നും പത്മകുമാർ  സുഹൃത്തുക്കളെ അറിയിച്ചു.

ഇതിന് പുറമെ ശബരിമലയിലെ മേൽശാന്തി നിയമനത്തിൽ ഒരു മന്ത്രി വരെ ഇടപെട്ടുവെന്നും അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് വെളിപ്പെടുത്തി. എന്നാൽ തനിക്കെതിരെയുള്ള നടപടിയെ ചെറുക്കാൻ പത്മകുമാറിൻ്റെ സമ്മർദ തന്ത്രമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലെന്നാണ് ചില പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്ന വിമർശനം. പത്തനംതിട്ട ജില്ല രൂപീകരിച്ച നാൾ മുതൽ ജില്ലയിലെ മുതിർന്ന നേതാവും മുൻ എം എൽ എ യും കൂടിയാണ് പത്മകുമാർ.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷവും പത്‌മകുമാറിനെ സംരക്ഷിച്ചിരുന്ന നേതൃത്വത്തിന് എതിരെ പാർട്ടിയുടെ പല കോണുകളിൽ നിന്നും കടുത്ത വിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാൻ പാർട്ടി ഒടുവിൽ തീരുമാനിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ ലൈം​ഗികമായി ഉപദ്രവിച്ച പ്രതി അറസ്റ്റിൽ

കൊല്ലം : ട്രെയിനിൽ ജനറൽ കമ്പാർട്ട്മെന്റിൽ മുത്തച്ഛനൊപ്പം ഉറങ്ങുകയായിരുന്ന തമിഴ്നാട് സ്വദേശിയായ ആറുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി അറസ്റ്റിൽ.കൊല്ലം അയത്തിൽ സ്വദേശി സാനിഷാ(40)ണ് പിടിയിലായത്. പാലരുവി എക്സ്പ്രസിൽ വെച്ചായിരുന്നു പീഡനം. തെങ്കാശിയിൽ നിന്ന് എടത്വാ...

കുടിശിക അടച്ചിട്ടും എൻ.ഒ.സി. നൽകിയില്ല ; ബാങ്ക് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

കോട്ടയം : വാഹനത്തിന്റെ വായ്പാ കുടിശിക അടച്ചു തീർത്തിട്ടും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി.) നൽകാത്ത എച്ച്.ഡി.ബി. ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് ബാങ്ക് 27000 രൂപ നഷ്ടപരിഹാരം നൽകാനും എൻ.ഒ.സി. നൽകാനും കോട്ടയം...
- Advertisment -

Most Popular

- Advertisement -