Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയിൽ രണ്ടിടത്ത്...

കൊച്ചിയിൽ രണ്ടിടത്ത് വൻ തീപിടിത്തം

കൊച്ചി : കൊച്ചിയിൽ രണ്ടിടത്ത് വൻ തീപിടിത്തം.സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ ആക്രി ഗോഡൗണിലുണ്ടായ തീപ്പിടിത്തം റെയില്‍വേ ട്രാക്കിന് സമീപത്തേക്കും പടർന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.

അഗ്‌നിബാധയെത്തുടര്‍ന്ന്, ഗോഡൗണിലുണ്ടായിരുന്ന 12 ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായി അധികൃതര്‍ അറിയിച്ചു. ഗോഡൗണിലുണ്ടായിരുന്ന 9 തൊഴിലാളികളെയും പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് രക്ഷപ്പെടുത്തി. സമീപത്തെ വീട്ടുകാരെ പൊലീസ് ഒഴിപ്പിച്ചു . മുക്കാൽ മണിക്കൂറോളം ട്രെയിൻ ഗതാഗതം നിർത്തിവച്ചു. ഗോഡൗണിന് പിൻവശത്ത് നിന്നാണ് തീ പടർന്നത് . തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ആപ്പിള്‍ റസിഡന്‍സിയിൽ രാത്രി 12 മണിയോടെ അഗ്നിബാധയുണ്ടായി .ഹോട്ടലിലെ പാര്‍ക്കിങ് ഏരിയയിലാണ് തീപടര്‍ന്നത്. ഒരു കാര്‍ പൂര്‍ണമായും മൂന്ന് കാറുകളും ഏതാനും ബൈക്കുകളും ഭാഗികമായി കത്തിനശിച്ചു. ആളപായമില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുനർനിർമ്മിച്ച ആലപ്പുഴ മുപ്പാലം ഉദ്ഘാടനം 15-ന് 

ആലപ്പുഴ: സംസ്‌ഥാന സർക്കാർ കെ ആർ എഫ് ബി യിൽ നിന്നും 17.825 കോടി രൂപ വിനിയോഗിച്ച്  പുനർനിർമ്മിച്ച മുപ്പാലം പൊതുമരാമത്ത് വകുപ്പു മന്ത്രി  പി എ മുഹമ്മദ് റിയാസ്  15 ന്  വൈകിട്ട്...

തിരുവനന്തപുരത്ത് ബിജെപി  മേയര്‍ ചര്‍ച്ച സജീവമാക്കുന്നു

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പറേഷന്‍ ഭരിക്കാന്‍ ഒരുങ്ങുന്ന ബിജെപി തിരുവനന്തപുരത്ത് മേയര്‍ ചര്‍ച്ച സജീവമാക്കുന്നു. ബിജെപി നേതാവ് വിവി രാജേഷ്, മുന്‍ ഐഎഎസ് ഓഫീസര്‍ ആര്‍ ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവ...
- Advertisment -

Most Popular

- Advertisement -