തിരുവനന്തപുരം : ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിനായി ഈടാക്കിയിരുന്ന സേവന/ഭക്തജന ആശ്വാസ നിധി നിരക്ക് 5 രൂപയിൽ നിന്ന് 10 രൂപയാക്കി ഇരട്ടിയാക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. ഈ നിരക്ക് വർധന നടപ്പിലാക്കുന്നതിനായി ദേവസ്വം ബോർഡ് ഹൈക്കോടതിയുടെ അനുമതി തേടും.
ശബരിമല തീർഥാടന കാലത്ത് അപകടങ്ങളോ അപ്രതീക്ഷിത ദുരന്തങ്ങളോ സംഭവിക്കുന്ന ഭക്തരുടെയും അവരുടെ കുടുംബങ്ങളുടെയും ധനസഹായത്തിനായി പ്രത്യേക ഫണ്ട് രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തുക ഈടാക്കുന്നത്.
സൗജന്യമായോ കുറഞ്ഞ നിരക്കിലോ ഓൺലൈൻ സ്ലോട്ടുകൾ ബുക്ക് ചെയ്ത് അവസാന നിമിഷം ദർശനത്തിന് എത്താതിരിക്കുകയും വ്യാജ ഐഡികൾ ഉപയോഗിച്ച് സ്ലോട്ടുകൾ തടഞ്ഞുവെക്കുകയും ചെയ്യുന്നത് ഒഴിവാക്കാൻ കൂടിയാണ് സേവന നിരക്ക് നിശ്ചയിച്ചിരിക്കുന്നത്





