Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഇത്രയും തറ...

ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരു മന്ത്രിയില്ല : ഗണേഷ് കുമാറിനെ വിമർശിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ : സമൂഹത്തിൽ പൊതുപ്രവർത്തകൻ എന്ന നിലയിൽ കാണിക്കേണ്ട മാന്യതയും മര്യാദയും മന്ത്രി കെ ബി ഗണേഷ് കുമാർ കാണിച്ചില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ. ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരു മന്ത്രി ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് പെണ്ണിനോടും പൊന്നിനോടും ഏറെ ഇഷ്ടമാണ്.

കനകസിംഹാസനത്തിൽ കയറിയിരിക്കുന്ന ഇവൻ ശുംഭനോ ശുനകനോ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് തെറ്റാണെന്ന് പറയാൻ സാധിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.ഗണേശ് കുമാറിന്റെ പെരുമാറ്റം സർക്കാരിന്റെ പ്രതിച്ഛായ തകർത്തു. മന്ത്രിസഭയ്‌ക്കുതന്നെ ഇത് പുഴുക്കുത്താണ്. തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി സ്വീകരിക്കണം എന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

ഭംഗിയായി ഭരണം നടത്തിക്കൊണ്ടിരിക്കുന്ന മന്ത്രിസഭയുടെ പുഴുക്കുത്താണ് ഗണേശ് കുമാർ. ദാർഷ്ട്യവും മാടമ്പിത്തരവുമാണ് വാക്കിലും പ്രവൃത്തിയിലുമുള്ളത്. അയ്യായിരം പേരെ പ്രണയിക്കുന്നെന്ന് തലയിൽ ആൾത്താമസമുളള ഒരാൾ പറയുമോ. അങ്ങനെ അല്ലാത്തവർ പൊട്ടൻമാരും ഷണ്ഡൻമാരുമാണെന്നാണ് പറയുന്നത്. സംസ്ഥാന സർക്കാരിനുണ്ടായ വലിയ അപചയമായിപ്പോയി ഈ സംഭവം. വാദി പിൻവലിച്ചു എന്നതുകൊണ്ട് കേസ് ഇല്ലാതാകില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏപ്രിൽ 1ന് ട്രഷറികളിൽ ഇടപാടുകൾ ഉണ്ടായിരിക്കില്ല

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ഏപ്രിൽ 1 'No Transaction Day' ആയി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അന്നേദിവസം ട്രഷറികളിൽ ഇടപാടുകൾ ഉണ്ടായിരിക്കില്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. ഏപ്രിൽ 4ന് രാവിലെ ഏജൻസി ബാങ്കുകളിൽ നിന്ന്...

Kerala Lotteries Results : 23-07-2024 Sthree Sakthi SS-425

1st Prize Rs.7,500,000/- (75 Lakhs) SJ 118247 (MOOVATTUPUZHA) Consolation Prize Rs.8,000/- SA 118247 SB 118247 SC 118247 SD 118247 SE 118247 SF 118247 SG 118247 SH 118247 SK 118247...
- Advertisment -

Most Popular

- Advertisement -