Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsമാനസിക ആരോഗ്യം...

മാനസിക ആരോഗ്യം വർദ്ധിപ്പിക്കുവാൻ യുവജനങ്ങൾ ശ്രദ്ധിക്കണം: ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ

തിരുവല്ല : ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യവും വർദ്ധിപ്പിക്കുവാൻ യുവജനങ്ങൾ ശ്രദ്ധിക്കണമെന്ന് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ. ലഹരിയ്ക്കെതിരെ ബോധവത്കരണവുമായി ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നിരണം ഭദ്രാസന സമിതി സംഘടിപ്പിച്ച ക്രിക്കറ്റ് പ്രീമിയർ ലീഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും കായിക സംസ്കാരം വളർത്തേണ്ടതും കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും  ഇതിനായി അദ്ധ്യാത്മീക സാമൂഹിക സംഘടനകൾ ഒന്നിച്ച് അണിചേരണമെന്നും  അദ്ദേഹം പറഞ്ഞു. ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ബിബിൻ മാത്യു അദ്ധ്യക്ഷത വഹിച്ചു.

സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ മത്തായി ടി. വർഗീസ്, ജോജി പി. തോമസ്, ഭദ്രാസന ജനറൽ സെക്രട്ടറി റിനോജ് ജോർജ്, യുവജന പ്രസ്ഥാനം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ രോഹിത് കെ. ജോൺ, അശ്വിൻ വി. റെജി, ഭദ്രാസന ജോയിൻ്റ് സെക്രട്ടറി ജോജി ജോർജ്, കൺവീനർമാരായ  ലിജോ ജോർജ്,  ജോയൽ വർഗീസ്,  അഖിലേഷ് വർഗീസ്,  സ്ലോമോ എം.സി, കേന്ദ്ര അസംബ്ളി അംഗം അഭിലാഷ് തോമസ്, ഭദ്രാസന കമ്മിറ്റിയംഗങ്ങളായ പ്രവീൺ വർഗീസ്,  ചെറിയാൻ മണലേൽ, അനൂപ് തോമസ്, ജേക്കബ് വർഗീസ്, ജോബിൻ മാത്യു, റോബിൻ വർഗീസ്, ജെസ്ലിൻ ജെയിംസ്, ഷോൺ മത്തായി, ഫിലിപ്പ് സ്കറിയ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാത്യൂസ് ദ്വിതീയൻ ബാവാ പ്രാർത്ഥനയിലൂടെ പ്രതിസന്ധികളെ തരണം ചെയ്ത ഇടയൻ: സ്വാമി ​ഗുരുരത്നം ജ്ഞാനതപസ്വി

കോട്ടയം: പ്രതിസന്ധിഘട്ടങ്ങൾക്ക് പ്രാർത്ഥനയിലൂടെയും ധ്യാനത്തിലൂടെയും ഉത്തരം കണ്ടെത്തിയ ഇടയ  ശ്രേഷ്ഠനായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായെന്ന് സ്വാമി ​ഗുരുരത്നം ജ്ഞാനതപസ്വി. ബാവായുടെ ഇരുപതാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് ശാസ്താംകോട്ട മൗണ്ട്...

നവീൻ ബാബുവിന്റെ മരണം ; കേസന്വേഷണം സിബിഐക്ക് വിട്ടു; മകൾക്ക് ആശ്രിത നിയമനം

തിരുവനന്തപുരം : എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച കേസന്വേഷണം സിബിഐക്ക് വിട്ടു.മന്ത്രിസഭാ യോഗത്തിലാണ്  അന്വേഷണം സിബിഐയ്ക്ക് വിടാന്‍ തീരുമാനമായത്. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാണിച്ച് നവീൻ ബാബുവിൻ്റെ കുടുംബം സിബിഐ അന്വേഷണം...
- Advertisment -

Most Popular

- Advertisement -