Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ...

ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ കുറഞ്ഞവിലയുള്ള മദ്യത്തിന് രൂക്ഷമായ ക്ഷാമം; ദുരിതത്തിലായി സാധാരണക്കാർ

​പത്തനംതിട്ട : സംസ്ഥാനത്തെ പൊതുമേഖലാ മദ്യവിൽപനശാലകളായ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ കുറഞ്ഞവിലയുള്ള മദ്യത്തിന് രൂക്ഷമായ ക്ഷാമം. സാധാരണക്കാർ കൂടുതലായി ആശ്രയിക്കുന്ന വിലകുറഞ്ഞ ബ്രാൻഡുകൾ കിട്ടാനില്ലാത്തതോടെ ഉപഭോക്താക്കൾ വൻകിട കമ്പനികളുടെ വിലകൂടിയ മദ്യം വാങ്ങാൻ നിർബന്ധിതരാകുകയാണ്.

​കുറഞ്ഞ വിലയിലുള്ള മദ്യത്തിന്റെ ഉത്പാദനത്തിലും വിതരണത്തിലുമുണ്ടായ കുറവാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതിന് പുറമെ വിദേശമദ്യ ഡിപ്പോകളിൽ നിന്നും ഔട്ട്‌ലെറ്റുകളിൽ നിന്നും ലോഡ് ഇറക്കുന്നതിലുള്ള സ്ഥലപരിമിതിയും വിതരണത്തെ ബാധിക്കുന്നുണ്ട്. ആവശ്യത്തിന് സ്റ്റോക്ക് സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ വിതരണം കാര്യക്ഷമമായി നടത്തുന്നതിൽ ജീവനക്കാരും പ്രയാസപ്പെടുകയാണ്.

​വിലകുറഞ്ഞ മദ്യത്തിന്റെ ലഭ്യതക്കുറവ് വൻകിട മദ്യക്കമ്പനികൾക്ക് വിപണിയിൽ മേൽക്കൈ നേടാൻ വഴിയൊരുക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്. വിഷയം ഗൗരവമായി കണ്ട് കുറഞ്ഞവിലയിലുള്ള മദ്യത്തിന്റെ വിതരണം പുനഃസ്ഥാപിക്കാനും ഡിപ്പോകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും അടിയന്തര നടപടി വേണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക:  തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വരുന്ന തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് സമ്പൂർണമായും ഹരിതചട്ടം പാലിച്ചും, പരിസ്ഥിതിസൗഹൃദമായും നടത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത യോഗം തീരുമാനിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇതു സംബന്ധിച്ച...

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. ലോക് സഭാ തിരഞ്ഞെടുപ്പിൽ  മണ്ഡലത്തിലുണ്ടായ പരാജയം യോഗം ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -