Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsക്ളീൻ കേരള...

ക്ളീൻ കേരള തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ശുചീകരിച്ചു

തിരുവല്ല : ഗാന്ധിജയന്തിയോട് അനുബന്ധിച്ചു  ക്ളീൻ കേരള ഫെസിലിറ്റി മാനേജ്‌മെന്റ് കമ്പനിയുടെ നേതൃത്വത്തിൽ തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ശുചീകരിച്ചു. ബസ്സ്റ്റേഷൻ പരിസരം, പബ്ലിക് ടോയ്ലറ്റ്, ഓഫീസസ് വെയ്റ്റിംഗ് ഏരിയ എന്നിവ ശുചീകരിച്ച് അണുവിമുക്തമാക്കി. പൊതുയിടങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബ്രൈറ്റ്  ഹോട്ടൽ മാനേജ്‌മെന്റ്   ഇൻസ്റ്റിട്യൂട്ടുമായി  ചേർന്ന് സംഘടിപ്പിച്ച ശുചീകരണ പരിപാടി  മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ക്ലീൻ കേരള ജനറൽ മാനേജർ അഖിലേഷ് എം, എ.എസ്.എം ശ്രീജേഷ് എസ് നാഥ്‌,  ഇൻസ്‌റ്റിട്യൂഷൻ വൈസ് പ്രിൻസിപ്പൽ  മഹേഷ്, ജീവനക്കാർ, കുടുംബാംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ശുചീകരണ പ്രക്രീയയിൽ പങ്കാളികളായവർക്ക് കെ.എസ്.ആർ.ടി.സി അധികൃതർ സർട്ടിഫിക്കറ്റുകൾ നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കടലില്‍ അപകടത്തില്‍പ്പെട്ട 15 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

കൊല്ലം : എഞ്ചിന്‍ തകരാറിലായതിനെത്തുടര്‍ന്ന് കടലില്‍ അപകടത്തില്‍പ്പെട്ട 15 മത്സ്യത്തൊഴിലാളികളെ നീണ്ടകര ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം രക്ഷപ്പെടുത്തി. 'മേരിമാത' എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകട വിവരം ലഭിച്ച ഉടനെ 12 നോട്ടിക്കല്‍...

ശബരിമല സ്വർണ്ണക്കൊള്ള : എസ്ഐടി അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ല – വി ഡി സതീശൻ

കോഴിക്കോട്: ശബരിമല സ്വർണ്ണക്കൊള്ളയിലെ അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് ഒരു അവകാശവും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്വേഷണം നടക്കുന്നത് ഹൈക്കോടതി ഇടപെടലിൽ ആണ്. കടകംപള്ളിയുടെ ചോദ്യം ചെയ്യലും അറസ്റ്റും...
- Advertisment -

Most Popular

- Advertisement -