Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsനിരണത്തെ താറാവ്...

നിരണത്തെ താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി 

തിരുവല്ല: നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഈ മാസം ഏഴിന് ഇവിടെ താറാവിൻ കുഞ്ഞുങ്ങൾ ചത്തതോടെ തിരുവല്ല വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്കും ഒൻപതിന് ഭോപ്പാലിലെ കേന്ദ്ര ലാബിലേയ്ക്കും പക്ഷിപ്പനി പരിശോധനക്കായി സാമ്പിൾ അയച്ചിരുന്നു.

തുടർന്ന് വന്ന റിപ്പോർട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. നാളെ (തിങ്കൾ) ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് കള്ളിംഗ് അടക്കം തുടർനടപടി സ്വീകരിക്കും.

കഴിഞ്ഞദിവസം ആലപ്പുഴ തഴക്കരയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. 4000ൽ അധികം താറാവുകളാണ് നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിലെ സഹകരണ ബാങ്കുകൾ തട്ടിപ്പും അഴിമതിയും  നടത്തുന്ന കേന്ദ്രങ്ങളായി മാറി :മീനാക്ഷീ ലേഖി

പത്തനംതിട്ട :കേരള ബാങ്ക് എന്നപേരിൽ അറിയപ്പെടുന്ന കേരളത്തിലെ സഹകരണ ബാങ്കുകൾ തട്ടിപ്പും അഴിമതിയും  നടത്തുന്ന കേന്ദ്രങ്ങളായി മാറിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷീ ലേഖി. എൻ.ഡി.എ സ്ഥാനാർഥി അനിൽ കെ.ആൻ്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർഥം...

ശബരിമല മകരവിളക്ക് മഹോത്സവം : സന്നിധാനത്ത് കനത്ത സുരക്ഷാക്രമീകരണങ്ങള്‍

ശബരിമല: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഈ ക്രമീകരണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഭക്തര്‍ കൃത്യമായി പാലിക്കണമെന്നും സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. സുജിത്ത് ദാസ് അറിയിച്ചു. രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് മകരവിളക്ക്...
- Advertisment -

Most Popular

- Advertisement -