Saturday, July 25, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅമ്പലപ്പുഴ ക്ഷേത്രത്തിൽ...

അമ്പലപ്പുഴ ക്ഷേത്രത്തിൽ പിൽഗ്രിം സെൻ്ററിൻ്റെയും ഓപ്പൺ എയർ ഓഡിറ്റോറിയത്തിൻ്റെയും നിർമ്മാണോദ്ഘാടനം 20-ന്

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തിൽ അഞ്ചുകോടി രൂപ ചെലവിൽ പിൽഗ്രിം സെൻ്ററും ഒരു കോടി രൂപ ചെലവിൽ ഓപ്പൺ എയർ ഓഡിറ്റോറിയവും ഒരുങ്ങുന്നു. ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ദേവസ്വം മന്ത്രി വി എൻ വാസവൻ വെള്ളിയാഴ്ച (20) രാവിലെ 11 മണിക്ക് നിർവഹിക്കും. പിൽഗ്രിം സെൻ്ററിന്റെ നിർമ്മാണ ഉദ്ഘാടനം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായും നിർവഹിക്കും.

ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട കലാപരിപാടികൾക്ക് ഉപയോഗിക്കുന്ന സ്റ്റേജിനെ കൂടുതൽ സൗകര്യങ്ങളോടെ ഓപ്പൺ എയർ ഓഡിറ്റോറിയമായി നവീകരിക്കുന്ന പദ്ധതിക്കായി സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഗ്രീൻ റൂം സൗകര്യവും ഇതോടൊപ്പം ഒരുക്കും. ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സർക്കാർ ഫണ്ട് ലഭ്യമാകുന്നത്.

എംഎൽഎ എച്ച് സലാം നടത്തിയ ഇടപെടലിനെ തുടർന്ന് ടൂറിസം വകുപ്പ് അഞ്ചുകോടി രൂപ പിൽഗ്രിം സെൻ്ററിനായും അനുവദിച്ചു. 17,300 ചതുരശ്ര അടിയിൽ ഇരു നിലകളിലായി നിർമ്മിക്കുന്ന സെൻ്ററിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ടെൻഡർ ചെയ്തിട്ടുണ്ട്. താഴത്തെ നിലയിൽ ഒമ്പത് ഡീലക്സ് മുറികളും ഒരു സ്യൂട്ട് മുറിയും, ഒന്നാം നിലയിൽ പതിനൊന്ന് ഡീലക്സ് മുറികളും ഒരു സ്യൂട്ട് മുറിയും ഉണ്ടായിരിക്കും.

രണ്ടാം നിലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം ഡോർമിറ്ററികൾ, സ്റ്റോറേജ് സൗകര്യങ്ങൾ, ശുചിമുറികൾ എന്നിവയും ഒരുക്കും. വാഹന പാർക്കിംഗിനും സൗകര്യവും ഉണ്ടായിരിക്കും. ദൂരദേശങ്ങളിൽ നിന്ന് ക്ഷേത്രദർശനത്തിന് എത്തുന്ന ഭക്തർക്കു മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പിൽഗ്രിം സെൻ്റർ നിർമ്മിക്കുന്നത്.

ക്ഷേത്രത്തിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് 40 വർഷം പഴക്കമുണ്ടായിരുന്നതും കാലപ്പഴക്കത്താൽ താമസയോഗ്യമല്ലാതിരുന്നതുമായ ദേവസ്വം സത്രം ഇതിനായി പൊളിച്ചുനീക്കി. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെൻറ് കോർപ്പറേഷനാണ് (കിഡ്ക്) പദ്ധതിയുടെ നിർമ്മാണ ചുമതല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരുതലിന്റെ കരങ്ങളുമായി പതിവ് തെറ്റിക്കാതെ അവർ എത്തി:  ക്രിസ്തുമസ് ആഘോഷം വേറിട്ട അനുഭവമായി

നൂറനാട് : ഇക്കുറിയും കരുതലിന്റെ കരങ്ങളുമായി പതിവ് തെറ്റിക്കാതെ പങ്കുവെയ്ക്കലിനായി അവർ ഒത്തു കൂടി. ഉറ്റവരും ഉടയവരും ഉപേക്ഷിച്ച് ചുറ്റുമതിലിനുള്ളിൽ പതിറ്റാണ്ടുകളായി കഴിയുന്നവർക്കൊപ്പം എല്ലാ തിരക്കുകളും മാറ്റിവെച്ച് ഒരു ദിനം  ചെലവഴിക്കുന്നതിന്  സുമനസ്സുകൾ...

വാമനപുരത്തെ ഒരു വയസ്സുകാരിയുടെ കൊലപാതകം : അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ്

തിരുവനന്തപുരം : വാമനപുരത്തെ അശ്വതി – സുഭാഷ് ദമ്പതികളുടെ മകളായ ഒരു വയസ്സുകാരിയുടെ കൊലപാതകത്തിൽ അമ്മ കുറ്റം സമ്മതിച്ചു . അശ്വതി മാനസിക പ്രശ്നങ്ങൾ നേരിടുന്നതായും  അശ്വതിക്ക് ആത്മഹത്യ പ്രവണത ഉള്ളതായും പോലീസ് അറിയിച്ചു.കുഞ്ഞിന്റെ...
- Advertisment -

Most Popular

- Advertisement -