Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട സര്‍ക്കാര്‍...

പത്തനംതിട്ട സര്‍ക്കാര്‍ നഴ്‌സിംഗ് കോളജിന് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരം

പത്തനംതിട്ട : പത്തനംതിട്ട സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജിന് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ പുതുതായി ആരംഭിച്ച എല്ലാ സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ നഴ്‌സിംഗ് കോളജുകള്‍ക്കും അനുമതി ലഭ്യമായി. ഈ സര്‍ക്കാരിന്റെ കാലത്ത് 22 സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ നഴ്‌സിംഗ് കോളജുകളാണ് ആരംഭിച്ചത്. നാല് മെഡിക്കല്‍ കോളജുകള്‍ക്കും അനുമതി ലഭിച്ചിരുന്നു. ഇതോടെ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജും നഴ്‌സിംഗ് കോളജും ഉള്ള സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി വ്യക്തമാക്കി.

ഇടുക്കി, വയനാട്, പാലക്കാട്, കാസര്‍ഗോഡ്, പത്തനംതിട്ട, തിരുവനന്തപുരം ജനറല്‍ ആശുപത്രി കാമ്പസ്, കൊല്ലം, മഞ്ചേരി എന്നിവിടങ്ങളിലാണ് പുതുതായി സര്‍ക്കാര്‍ മേഖലയില്‍ നഴ്‌സിംഗ് കോളജ് ആരംഭിച്ചത്. സര്‍ക്കാര്‍ അനുബന്ധ മേഖലയില്‍ സിമെറ്റിന്റെ കീഴില്‍ നെയ്യാറ്റിന്‍കര, വര്‍ക്കല, കോന്നി, നൂറനാട്, താനൂര്‍, തളിപ്പറമ്പ്, ധര്‍മടം, ചവറ എന്നിവിടങ്ങളിലും കേപ്പിന്റെ കീഴില്‍ ആറന്മുള, ആലപ്പുഴ, പത്തനാപുരം എന്നിവിടങ്ങളിലും സിപിഎഎസിന്റെ കീഴില്‍ കാഞ്ഞിരപ്പള്ളി, സീതത്തോട്, കൊട്ടാരക്കര എന്നിവിടങ്ങളിലുമാണ് നഴ്‌സിംഗ് കോളജുകള്‍ ആരംഭിച്ചത്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഹാനവമി : സംസ്ഥാനത്ത് നാളെ പൊതുഅവധി

തിരുവനന്തപുരം : മഹാനവമി പ്രമാണിച്ച് സംസ്ഥാനത്ത് നാളെ (11)സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു.നേരത്തേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക്  ചെങ്ങന്നൂര്‍ ഒരുങ്ങി: വിളംബര ജാഥ ഇന്ന്

ചെങ്ങന്നൂർ: ജനുവരി 18 മുതല്‍ 31 വരെ ചെങ്ങന്നൂര്‍ നഗരസഭ സ്റ്റേഡിയത്തില്‍ നടക്കുന്ന  പ്രദര്‍ശന വിപണനമേള കുടുംബശ്രീ ദേശീയ സരസ് മേളയുടെ വിളംബര ജാഥ ഇന്ന്(ശനി) നടക്കും. വൈകിട്ട് നാലിന് ചെങ്ങന്നൂര്‍ ഗവ....
- Advertisment -

Most Popular

- Advertisement -