Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsതുമ്പമണ്ണിൽ യുവതിയ്ക്ക് വെട്ടേറ്റു:...

തുമ്പമണ്ണിൽ യുവതിയ്ക്ക് വെട്ടേറ്റു: പരുക്ക് ഗുരുതരമല്ല

പത്തനംതിട്ട: തുമ്പമണ്ണിൽ നടുറോഡിൽ യുവതിയ്ക്ക് വെട്ടേറ്റു. തുമ്പമൺ പഞ്ചായത്ത് ഓഫിസിന് സമീപം ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു സംഭവം. പന്തളത്ത് വാടകയ്ക്ക് താമസിക്കുന്ന കിളിമാനൂർ സ്വദേശിനി ബിന്ദു (41) നാണ് തലയ്ക്ക് വെട്ടേറ്റത്. ബിന്ദുവിനെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.

സംഭവത്തിൽ ആലപ്പുഴ സ്വദേശി സുമേഷ് (45) എന്നയാളെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. ബിന്ദുവിൻ്റെ സുഹൃത്ത് ആണ് സുമേഷ്. തുമ്പമണ്ണിലെ ഒരു വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു ബിന്ദു. ബിന്ദുവും സുമേഷും ദീർഘനാളായി പ്രണയത്തിലായിരുന്നു വെന്നും ഇടയ്ക്ക്  ബന്ധം മുറിഞ്ഞതിലുള്ള വൈരാഗ്യം കാരണമാണ് ആക്രമണം നടന്നതെന്നും പൊലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിജെപി-എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പയിന് തുടക്കം

തിരുവനന്തപുരം:  നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി-എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പയിന് തുടക്കമായി. മാറ്റം തുടങ്ങാം എന്ന തലവാചകത്തോടെയാണ് സാമൂഹ്യമാധ്യമങ്ങളിലും മാധ്യമങ്ങളിലും പൊതുഇടങ്ങളിലും ബിജെപി പ്രചാരണം ആരംഭിച്ചത്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയും പത്തുവര്‍ഷത്തെ ഇടതുഭരണത്തിന്റെ പരാജയങ്ങളും 140 നിയോജക...

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞു നടത്തിയത് കോടികളുടെ തട്ടിപ്പെന്ന് കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം : മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞു നടത്തിയത് കോടികളുടെ തട്ടിപ്പെന്നു കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്.സുതാര്യമല്ലാതെയാണ് സാമ്പത്തിക ക്രയവിക്രയങ്ങൾ നടന്നത്.അർജന്റീന ഫുട്‌ബോൾ അസോസിയേഷന് (എ.എഫ്.എ.) 126 കോടി രൂപ നൽകിയെന്ന് സ്‌പോൺസറായ...
- Advertisment -

Most Popular

- Advertisement -