Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeUncategorizedപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത 18 കാരൻ അറസ്റ്റിൽ

പത്തനംതിട്ട : പതിനേഴുകാരിയെ ബലാൽസംഗം ചെയ്തകേസിൽ 18 കാരൻ അറസ്റ്റിൽ. തണ്ണിത്തോട് തേക്കുതോട് താഴെപൂച്ചക്കുളം പാലവിളയിൽ വീട്ടിൽ ജെ വിജയ് (18) ആണ്  തണ്ണിത്തോട് പോലീസിന്റെ പിടിയിലായത്.അടുപ്പത്തിലായിരുന്ന പെൺകുട്ടിയെ, കഴിഞ്ഞവർഷം നവംബറിനും 2024 ഓഗസ്റ്റ് 10 നുമിടെ ഒന്നിലധികം പ്രാവശ്യം  ബലാൽക്കാരമായി പ്രതി സ്വന്തം വീട്ടിലെത്തിച്ച് ബലാൽസംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുട്ടി പിന്നീട് കോഴഞ്ചേരി സഖി വൺ സ്റ്റോപ്പ്‌ സെന്ററിൽ കഴിഞ്ഞുവരുന്നതായി, ജില്ലാ ശിശുക്ഷേമസമിതിയിൽ നിന്നും അറിഞ്ഞതിനെതുടർന്ന് തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ എ എസ് ഐ രജനി അവിടെയെത്തി കുട്ടിയുടെ മൊഴിയെടുത്തു. തുടർന്ന്, തട്ടിക്കൊണ്ടുപോകലിനും ബലാൽ സംഗത്തിനും, പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

പോലീസ് കുട്ടിയുടെ വൈദ്യപരിശോധന നടത്തിക്കുകയും, അടൂർ ജെ എഫ് എം കോടതിയിൽ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സംഭസ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാറിന്റെ നിർദേശപ്രകാരം പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി. തുടർന്ന് കഴിഞ്ഞ ദിവസം അർധരാത്രി തണ്ണിത്തോട് മൂഴിയിൽ നിന്നും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ യുവാവ് കുറ്റം സമ്മതിച്ചു. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തണ്ണിത്തോട് പോലീസ് ഇൻസ്‌പെക്ടർ ആർ  ശിവകുമാർ, എ എസ് ഐമാരായ രജനി,  ശിവപ്രസാദ്, എസ് സി പി ഒ മാരായ  ശ്രീരാജ്, പ്രസൂൺ, സി പി ഓമാരായ അരുൺ, സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏഷ്യൻ ഗെയിംസ് : ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് സ്വർണം

നഗോയ : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഷൂട്ടിൽ സുരുചി-കമൽജിത്ത് സഖ്യമാണ് സ്വർണം നേടിയത്. 50 മീ റൈഫിൾ ടീം ഇനത്തിൽ രുദ്രാൻഷ്...

വ്യോമതാവളങ്ങൾ ഇന്ത്യ ആക്രമിച്ചു ; വെടിനിർത്തലിന് പാകിസ്ഥാൻ അഭ്യർഥിച്ചു : പാക് ഉപപ്രധാനമന്ത്രി

ഇസ്ലാമാബാദ് : ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ വ്യോമതാവളങ്ങൾ ആക്രമിച്ചതോടെ മറ്റുമാർഗ്ഗങ്ങളില്ലാതെ വെടിനിർത്തലിനായി ഇന്ത്യയോട് അപേക്ഷിക്കുകയായിരുന്നെന്ന് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദർ സമ്മതിച്ചു. ടെലിവിഷൻ ചാനൽ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവെയാണ് ഉപപ്രധാനമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചത്...
- Advertisment -

Most Popular

- Advertisement -