Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsതേങ്കുറുശ്ശി ദുരഭിമാനക്കൊല...

തേങ്കുറുശ്ശി ദുരഭിമാനക്കൊല : പ്രതികൾക്ക് ജീവപര്യന്തം

പാലക്കാട്:തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. കൊല്ലപ്പെട്ട അനീഷിന്റെ (27) ഭാര്യ ഹരിതയുടെ അച്ഛൻ പ്രഭുകുമാർ (43), അമ്മാവൻ കെ.സുരേഷ്കുമാർ (45) എന്നിവർക്കാണ് പാലക്കാട് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ശിക്ഷ വിധിച്ചത്.ഇതരജാതിയിൽപെട്ട യുവതിയെ വിവാഹം ചെയ്തതിന് വിവാഹത്തിന്റെ 88–ാം ദിവസം അനീഷിനെ പ്രതികൾ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

2020 ഡിസംബർ 25നു വൈകിട്ട് ആറരയോടെയായിരുന്നു കൊലപാതകം നടന്നത്. ബൈക്കിൽ സഹോദരനൊപ്പം സഞ്ചരിക്കുന്നതിനിടെ അനീഷിനെ മാന്നാംകുളമ്പിൽവെച്ച് തടഞ്ഞുനിർത്തി പ്രതികൾ ആക്രമിക്കുകയായിരുന്നു. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാ‍ഞ്ച് ഏറ്റെടുക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാസപ്പടി കേസ് : സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല

കൊച്ചി : മാസപ്പടി ഹവാല ഇടപാടിലെ കേസിലെ സിംഗിൾ ബെഞ്ച് ഉത്തരവിൽ അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് .പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ അപ്പീലിന്റെ അനുമതി അപേക്ഷ...

മലയാലപ്പുഴ വടക്കുപുറത്ത് ക്വാറി പ്രവർത്തനം അനുവദിക്കാനാകില്ല – പ്രദേശവാസികൾ

പത്തനംതിട്ട : മലയാലപ്പുഴ വടക്കുപുറത്ത് ക്വാറി പ്രവർത്തനം വീണ്ടും ആരംഭിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു. മുമ്പ് പ്രദേശത്തു നിയമവിരുദ്ധമായി അംഗീകാരം നേടി ഒരു ക്വാറി പ്രവർത്തിക്കാൻ തുടങ്ങിയതുമായി ബന്ധപ്പെട്ടു പ്രദേശവാസികൾ സംഘടിച്ചു പ്രക്ഷോഭവുമായി...
- Advertisment -

Most Popular

- Advertisement -