കൊച്ചി : കൊച്ചിയിൽ അമിതവേഗത്തിൽ വന്ന ബസിടിച്ച് കാൽനടയാത്രക്കാരിയായ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം.തൃശൂർ തോളൂർ കായമ്പിള്ളി സ്വദേശി അക്ഷര (29) ആണ് മരിച്ചത്.ഇൻഫോപാർക്കിലെ ഇ.വൈ കമ്പനി ജീവനക്കാരിയാണ് അക്ഷര.
ബുധനാഴ്ച രാവിലെ 8.20ഓടെ ഫിറ്റ്നസ് സെന്ററിൽ നിന്നു മടങ്ങവെ ഇൻഫോപാർക്കിൽനിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് യുവതിയുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.ഉടൻ അക്ഷരയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ് ഡ്രൈവറായ കാക്കനാട് സ്വദേശി ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്തു.





