Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNewsതലസ്ഥാനത്ത് വീണ്ടും...

തലസ്ഥാനത്ത് വീണ്ടും അരുംകൊല : പൂന്തുറയിൽ യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം : തിരുവനന്തപുരം പൂന്തുറയിൽ ബീമാപള്ളിക്കു സമീപം യുവാവിനെ കുത്തിക്കൊന്നു. ക്രിമിനല്‍ കേസ് പ്രതിയായ ഷിബിലി(40)യാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ബീമാപ്പള്ളി സ്വദേശി ഹിജാസ് എന്നയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്‍റെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് കൊല്ലപ്പെട്ട ഷിബിലി.

ഇന്നലെ രാത്രി ഇരുവരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് പുലര്‍ച്ചെ ഹിജാസ് ഷിബിലിയെ കുത്തികൊലപ്പെടുത്തുകയായിരുന്നു. കടൽതീരത്തോട് ചേർന്ന പ്രദേശത്ത് നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അപ്രതീക്ഷിത പരാജയം ; തുടർ നടപടി ആലോചിക്കും : എം വി ഗോവിന്ദൻ

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റത് അപ്രതീക്ഷിത തിരിച്ചടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി ഘടകങ്ങളേയും മുന്നണിയേയും ജനങ്ങളേയും വിശ്വാസത്തിലെടുത്ത് തുടർ നടപടി ആലോചിക്കും.മുൻ തിരഞ്ഞെടുപ്പുകളിൽ തെറ്റുകൾ തിരുത്തി തിരിച്ചുവന്ന...

ജീവൻ രക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് കെഎസ്ഇബിയുടെ കാരുണ്യ സ്പർശം: സൗജന്യ വൈദ്യുതി ഇളവ്

​പത്തനംതിട്ട: കിടപ്പുരോഗികൾക്കും ഗുരുതര ശ്വാസകോശ-ശാരീരിക അസുഖങ്ങൾ ബാധിച്ച് വീടുകളിൽ കഴിയുന്നവർക്കും വലിയ ആശ്വാസവുമായി  സംസ്ഥാന വൈദ്യുതി ബോർഡ്. വീടുകളിൽ ജീവൻ രക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്ന രോഗികൾക്ക് സൗജന്യ വൈദ്യുതി ആനുകൂല്യം നൽകുന്ന പദ്ധതി...
- Advertisment -

Most Popular

- Advertisement -