Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsKochiജാസ്ലിയയുടെ മരണം...

ജാസ്ലിയയുടെ മരണം : പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്‌

കൊച്ചി : അങ്കമാലിയിൽ ബികോം വിദ്യാർത്ഥിയുടെ മരണത്തിനിടയായ വാഹനാപകടത്തിൽ പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്‌. നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചുവെന്നും പ്രതി ഡോ സിറിയക്ക് ജോർജ് പൊലീസിന്റെ കണ്ണ് വെട്ടിച്ചാണ് കടന്ന് കളഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിയെ പിടികൂടാൻ കൃത്യമായി പരിശോധന നടത്തിയെന്നും റിപ്പോർട്ടിലുണ്ട്.

പൊലീസ് അലംഭാവം കാണിച്ചുവെന്ന് മരിച്ച ജാസ്ലിയയുടെ കുടുംബം പരാതി ഉന്നയിച്ചിരുന്നു. ഇതിലാണ് റൂറൽ എസ്പിയുടെ നിർദ്ദേശപ്രകാരം ആലുവ ഡിവൈഎസ്പി അന്വേഷണം നടത്തിയത്. ‌ബിരുദ വിദ്യാർഥിനിയായ ജാസ്ലിയയെ കഴിഞ്ഞ മാസം ഇരുപത്തിയെട്ടിനാണ് സിറിയക് ഓടിച്ച കാറിടിച്ചത്. തൊട്ടടുത്ത ദിവസം ജാസ്ലിയ മരിച്ചു. ഏറെ വിമർശനത്തിനൊടുവിലാണ് സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട് ഒളിവിൽ പോയ സിറിയകിനെ വാഗമണ്ണിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാർഗിൽ വിജയ ദിനം : പ്രധാനമന്ത്രി കാർഗിലിൽ

ന്യൂഡൽഹി : 25-ാം കാർഗിൽ വിജയദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഗിൽ യുദ്ധസ്മാരകം സന്ദർശിക്കും. രാവിലെ 9.20ഓടെ സ്മാരകം സന്ദർശിക്കുന്ന പ്രധാനമന്ത്രി കർത്തവ്യനിർവഹണത്തിനിടെ ജീവത്യാഗം ചെയ്ത ധീരർക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കും. ഷിങ്കുൻ ലാ തുരങ്കപദ്ധതിക്കായുള്ള...

ത്രിവർണ്ണ സ്വാഭിമാന യാത്രയിലേക്ക് വാഹനം ഇടിച്ച് കയറ്റി : ഒരാൾക്ക് പരിക്ക്

മാവേലിക്കര: ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ പാക് ഭീകരതയ്ക്ക് ശക്തമായ തിരിച്ചടി നൽകിയ ധീര സൈനികർക്കും പ്രധാനമന്ത്രിക്കും അഭിവാദ്യം അർപ്പിച്ച്  മാവേലിക്കരയിൽ സംഘടിപ്പിച്ച ത്രിവർണ്ണ സ്വാഭിമാന യാത്രയിലേക്ക് വാഹനം ഇടിച്ച് കയറ്റി ഒരാൾക്ക് പരിക്കേറ്റു....
- Advertisment -

Most Popular

- Advertisement -