Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsNationalഅഹമ്മദാബാദ് വിമാനദുരന്തം...

അഹമ്മദാബാദ് വിമാനദുരന്തം : പറന്നുയർന്ന് സെക്കൻഡുകൾക്കകം ഇന്ധനസ്വിച്ച് ഓഫ് ആയി

അഹമ്മദാബാദ് : രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു .വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം തന്നെ രണ്ട് എഞ്ചിനുകളുടെയും പ്രവർത്തനം നിലച്ചതായി എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ടിൽ പറയുന്നു.ഇതോടെ വിമാനത്തിന് പറന്നുയരാൻ ശക്തി ലഭിച്ചില്ല. കോക്പിറ്റിലെ പൈലറ്റുമാരുടെ സംഭാഷണവും പുറത്തുവന്നു.എന്തിനാണ് നിങ്ങൾ കട്ട് ഓഫ് ചെയ്തത് എന്ന് പൈലറ്റ് ചോദിക്കുന്നതും സഹ പൈലറ്റ് “ഞാൻ ചെയ്തില്ല” എന്ന് മറുപടി നൽകുന്നതും കേൾക്കാം.

പത്ത് സെക്കൻഡുകൾ കഴിഞ്ഞ് ഒന്നാം എൻജിന്റെയും നാലും സെക്കൻഡുകൾ കഴിഞ്ഞ് രണ്ടാമത്തെ എൻജിന്റെയും ഇന്ധന പ്രവാഹം പുനരാരംഭിച്ചെങ്കിലും പറന്നുയരാനുള്ള ശക്തി ലഭിച്ചില്ല. പരിസരത്ത് കാര്യമായ പക്ഷി സാന്നിധ്യമില്ലായിരുന്നു. കാലാവസ്ഥ പ്രതികൂലവുമായിരുന്നില്ല. അട്ടിമറി നടന്നതിന്റെ തെളിവുകളൊന്നും റിപ്പോർട്ടിലില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിജെപി കൗൺസിലർ ആർ സുഗതന്‍റെ അവധി അപേക്ഷ അംഗീകരിച്ച് കൗണ്‍സിൽ യോഗം

തിരുവനന്തപുരം : തിരുവനന്തപുരം മുൻസിപ്പൽ കൗൺസിലർ ആർ സുഗതന്‍റെ അവധി അപേക്ഷ അംഗീകരിച്ച് കൗണ്‍സിൽ യോഗം.രണ്ട് സ്വതന്ത്രരുടെ പിന്തുണയിലാണ് അപേക്ഷ പാസ്സാക്കിയത്. കാസ്റ്റിംഗ് വോട്ടുമായി മേയറും പിന്തുണച്ചു. കാപ്പ കേസിൽ പ്രതിയായതോടെ അയോഗ്യത...

ചരിത്രപണ്ഡിതൻ എംജിഎസ് നാരായണൻ അന്തരിച്ചു

കോഴിക്കോട് : പ്രമുഖചരിത്രപണ്ഡിതൻ എംജിഎസ് നാരായണൻ അന്തരിച്ചു .ഇന്ന് രാവിലെ കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. കേരളത്തിന്‍റെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകള്‍ നൽകിയ പ്രതിഭയായിരുന്നു. ഇന്ത്യൻ ചരിത്ര ഗവേഷണ...
- Advertisment -

Most Popular

- Advertisement -