Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsവായിക്കാം വളരാം...

വായിക്കാം വളരാം : വായന ദിന ആഘോഷം 

തിരുവല്ല : അഴിയിടത്തുചിറ ഗവ:ഹൈസ്കൂളിൽ വായന ദിന പ്രവർത്തനങ്ങൾ വായന ദിന വിളംബര റാലിയോടെ ആരംഭിച്ചു. വായനയുടെ മഹത്വം വിളിച്ചോതുന്ന പോസ്റ്ററുകൾ കയ്യിലേന്തിയാണ് കുട്ടികൾ റാലിയിൽ പങ്കെടുത്തത്.

 ഗുരു ശ്രേഷ്ഠ അവാർഡ് ജേതാവും അധ്യാപകനുമായ തോമസ് ചെറിയാൻ വായന ദിനപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്‌തു. ഒരു വർഷം നീണ്ടുനിൽക്കുന്ന  വായന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചാണ് വായന ദിനാചരണം നടന്നത്. സ്കൂൾ ഹെഡ്മാസ്റ്റർ സോണി പീറ്റർ, നിയാസ് എൻ., അജീഷ് ജെ.സി കുമാർ, ദീപക് ജോൺസ്, ജയന്തി തുടങ്ങിയ അദ്ധ്യാപകർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. പുസ്തക പ്രദർശനം, പോസ്റ്റർ പ്രദർശനം എന്നിവയും നടന്നു .

മുൻ ഹെഡ്മിസ്ട്രസ് ലീന ജോസ് ,പ്രോഗ്രാം കൺവീനർ ദീപ.കെ പിള്ള എന്നിവർ യോഗത്തിന് ആശംസകൾ അർപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറിനു തീ പിടിച്ചു

പത്തനംതിട്ട : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറിനു തീപിടിച്ചു. ഹൈദരാബാദ് സ്വദേശികൾ സഞ്ചരിച്ച വാഹനം ആണ് പമ്പ ചാലക്കയത്തിന് ചാലക്കയത്തിന് സമീപം വച്ച് തീപിടിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നു...

മഴ മുന്നറിയിപ്പില്‍ മാറ്റം : ഏഴു ജില്ലകളില്‍ ശക്തമായ മഴ സാധ്യത

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട  ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പ്രവചിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച്...
- Advertisment -

Most Popular

- Advertisement -