Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsKochiകളമശ്ശേരി കൂട്ടബലാത്സംഗം...

കളമശ്ശേരി കൂട്ടബലാത്സംഗം : അന്വേഷണം കൂടുതല്‍ പേരിലേക്ക്

കൊച്ചി : കളമശ്ശേരി കൂട്ടബലാത്സംഗക്കേസില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്.ആലപ്പുഴ സ്വദേശി ശ്രീരാജ് സ്പാ ജോലി വാഗ്ദാനം ചെയ്ത് 10 മുതൽ 15 വരെ യുവതികളെ അഭിമുഖത്തിനായി ക്ഷണിച്ചിരുന്നതായി പോലീസ് കണ്ടെത്തി.ഇവരെ പോലീസ് നേരിട്ട് സമീപിച്ച് ശ്രീരാജിൽനിന്നോ ഇയാളുടെ സംഘത്തിൽനിന്നോ ലൈംഗിക അതിക്രമമോ മോശം പെരുമാറ്റമോ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.

സ്പാകളുടെ മറവില്‍ ആവശ്യക്കാര്‍ക്ക് യുവതികളെ കൈമാറുന്ന റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍.രാസലഹരി നല്‍കിയശേഷമാണ് അതിജീവിതയെ പീഡനത്തിന് ഇരയാക്കിയത് . ലഹരി എത്തിച്ച ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം ,അതിജീവിതയെ ഇന്നലെ വനിതാ കമ്മിഷൻ അംഗങ്ങൾ സന്ദർശിച്ചു.അതിജീവിതയ്ക്ക് ആവശ്യമായ നിയമസഹായവും സാമ്പത്തിക സഹായവും നൽകാൻ ഹൈക്കോടതിയുടെ വിക്ടിം റൈറ്റ്സ് സെന്ററിനോട് ആവശ്യപ്പെടുമെന്നും കമ്മിഷൻ അധ്യക്ഷ പി.സതീദേവി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 14-11-2025 Suvarna Keralam SK-27

1st Prize Rs.1,00,00,000/- RM 660630 (GURUVAYOOR) Consolation Prize Rs.5,000/- RA 660630 RB 660630 RC 660630 RD 660630 RE 660630 RF 660630 RG 660630 RH 660630 RJ 660630...

അമേരിക്ക – ഇറാൻ ചർച്ച : ഇസ്ലാമാബാദ് വേദിയാകുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക – ഇറാൻ ചർച്ചയ്ക്ക് വഴി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.ഈ ആഴ്ച ഇസ്ലാമാബാദിൽ വെച്ച് അമേരിക്കയുടെയും ഇറാന്‍റെയും ഉന്നത പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട്...
- Advertisment -

Most Popular

- Advertisement -