Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅന്തർസംസ്ഥാന ബസുകളിൽ...

അന്തർസംസ്ഥാന ബസുകളിൽ എം വി ഡി മിന്നൽ പരിശോധന: ഒരുകോടിയിലേറെ രൂപ പിഴ ചുമത്തി

കൊച്ചി: എറണാകുളത്ത് അന്തർസംസ്ഥാന ബസുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഒരുകോടിയിലേറെ രൂപ പിഴ ചുമത്തി. 72 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ബസുകളിലെ നികുതിവെട്ടിപ്പ് കണ്ടെത്തുന്നതിനായാണ് എംവിഡി മിന്നൽ പരിശോധന നടത്തിയത്.

പുലർച്ചെ നാല് മുതൽ രാവിലെ 10 മണി വരെയായിരുന്നു പരിശോധന. നികുതിവെട്ടിപ്പിന് പുറമെ ഹോൺ, നമ്പർ പ്ലേറ്റ്, അനധികൃത ചരക്ക് കൈമാറ്റം തുടങ്ങിയ ക്രമക്കേടുകളും പരിശോധനയിൽ കണ്ടെത്തി. നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിയശേഷം യാത്രക്കാരെ ബാധിക്കാത്ത തരത്തിൽ ബസുകൾക്ക് സർവീസ് തുടരാൻ അനുമതി നൽകി. അന്തർസംസ്ഥാന ബസുകളിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് എം വി ഡി അധികൃതർ വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വർണവില വീണ്ടും കുതിച്ച് ഉയർന്നു

തിരുവനന്തപുരം : വീണ്ടും  കുതിച്ച് ഉയർന്ന്  സ്വർണവില. പവന് 72,000 രൂപയും ​ഗ്രാമിന് 9000 രൂപയും കടന്നു. ഒരു പവന് 72,120 രൂപയും ​ഗ്രാമിന് 9,015 രൂപയുമാണ് ഇന്നത്തെ വില. പവന് 760...

ശബരിമല അയ്യപ്പ ചിത്രം മുദ്രണം ചെയ്ത സ്വർണ്ണ ലോക്കറ്റുകൾ വിതരണം തുടങ്ങി

ശബരിമല: ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം മുദ്രണം ചെയ്ത സ്വർണ്ണ ലോക്കറ്റുകളുടെ വിതരണോത്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവ്വഹിച്ചു . ആന്ധ്രപ്രദേശ് സ്വദേശി കൊബാഗെപ്പു മണിരത്നം ആണ് ആദ്യ ലോക്കറ്റ് ഏറ്റുവാങ്ങിയത്. തുടർന്ന്...
- Advertisment -

Most Popular

- Advertisement -