Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyമാനസിക വൈകല്യമുള്ള...

മാനസിക വൈകല്യമുള്ള 21 വയസുകാരിയെ ബലാൽസംഗം ചെയ്ത യുവാവ് പിടിയിൽ

മല്ലപ്പള്ളി: മാനസിക വൈകല്യമുള്ള 21 വയസുകാരിയെ ബലാൽസംഗം ചെയ്ത യുവാവ് പിടിയിൽ.മല്ലപ്പള്ളി ആനിക്കാട് സ്വദേശിയായ  മണിയംകുളത്ത് വീട്ടിൽ സുബിൻ സുകുമാരൻ (37) ആണ് കീഴ്വായ്പൂര് പോലീസിൻ്റെ പിടിയിലായത്. വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കിയെത്തിയ പ്രതി വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

യുവതിയുടെ മൊഴി പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം നടത്തി വരവെ പ്രതി ഒളിവിൽ പോകുകയായിരുന്നു. പൊലീസ് ഇൻസ്പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ ഒളിവിൽ പോയ പ്രതിയെ എ.എസ്.എ അൻസീം, സീനിയർ പോലീസ് ഓഫീസർ ദീപു, സിവിൽപോലീസ് ഓഫീസർമാരായ വിഷ്ണു, വിഷ്ണുദേവ്, അഖിൽ, സന്തോഷ്, അരുൺരാജ് എന്നിവരടങ്ങിയ അന്വേഷണസംഘം മല്ലപ്പള്ളി പാലത്തിന് സമീപത്ത് നിന്നും പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീ​​ക​​രി​​ച്ച എ സി റോ​​ഡി​​ന്‍റെ ഉദ്ഘാടനം നാ​​ളെ

ആലപ്പുഴ : ന​​വീ​​ക​​രി​​ച്ച ച​​ങ്ങ​​നാ​​ശേ​​രി -​​ ആ​​ല​​പ്പു​​ഴ റോ​​ഡി​​ന്‍റെ ഉദ്ഘാടനം നാ​​ളെ രാവിലെ പ​​ത്തി​​ന് മ​​ങ്കൊ​​മ്പ് ജം​​ഗ്ഷ​​നി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ നിര്‍വഹി​​ക്കും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ...

കരുണ നിറച്ച മനസുമായി വീട്ടമ്മയുടെ ഭാഗ്യവില്പന

കോഴഞ്ചേരി: പണമായി നൽകാൻ തൻ്റെ കൈവശമൊന്നുമില്ലെങ്കിലും തൻ്റെ അഞ്ചു ദിവസത്തെ ലോട്ടറി വില്പനയുടെ വരുമാനം വയനാട്ടിലെ ദുരന്തഭൂമിയുടെ പുന: സൃഷ്ടിക്കായി നൽകാൻ ഈ വീട്ടമ്മയും. നാരങ്ങാനം ആലുങ്കൽ ജംഗ്ഷനിൽ ലോട്ടറിക്കച്ചവടം നടത്തുന്ന പരിയാരം മാനമ്പാറയിൽ...
- Advertisment -

Most Popular

- Advertisement -