Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഈരാറ്റുപേട്ടയിൽ കള്ളനോട്ട്...

ഈരാറ്റുപേട്ടയിൽ കള്ളനോട്ട് ശേഖരം പിടികൂടിയതിൽ സമഗ്ര അന്വേഷണം വേണം :എൻ ഹരി

കോട്ടയം : ഈരാറ്റുപേട്ടയും പശ്ചിമഘട്ടപരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് രാജ്യ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയുയർത്തുന്ന സംഭവവികാസങ്ങളാണ് നടക്കുന്നതെന്ന റിപ്പോർട്ടുകൾക്ക് അടിവരയിടുന്നതാണ് വൻ കള്ളനോട്ട് ശേഖരം പിടികൂടിയതെന്ന് ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ.ഹരി ചൂണ്ടികാട്ടി.

കള്ളനോട്ട് നിർമ്മാണം ഭീകര പ്രവർത്തന സെല്ലുകളുടെ പ്രവർത്തനത്തിന്റെ ഒരു ഭാഗം മാത്രമാണ്. രാജ്യത്തിൻറെ സാമ്പത്തികനില തകർത്ത് സമാന്തര സാമ്പത്തിക വ്യവസ്ഥ കൊണ്ടുവരാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. വാഗമൺ ടൂറിസം,ശബരിമല സീസൺ എന്നിവ ലക്ഷ്യമിട്ടാണ് വ്യാജ കറൻസി നിർമിക്കുന്നത്. ജനലക്ഷങ്ങൾ എത്തുന്ന സീസണിൽ കള്ളനോട്ടുകൾ കൈമാറുന്നത് വളരെ എളുപ്പമാണ്.അതിനാൽ, അടിയന്തരമായി പശ്ചിമഘട്ട മലനിരകളിലെ വിധ്വംസക പ്രവർത്തന ശ്യംഖല കണ്ടെത്താനുള്ള അന്വേഷണം കേന്ദ്ര ഏജൻസികൾ ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാക്കുകളിലൂടെ ജനഹൃദയങ്ങളിലേക്ക് തുഴഞ്ഞെത്തിയ കലയാണ് കമന്ററി: ഷാനിമോൾ ഉസ്‌മാൻ

ആലപ്പുഴ: വാക്കുകളിലൂടെ ജനഹൃദയങ്ങളിലേക്ക് തുഴഞ്ഞെത്തിയ കലയാണ് കമന്ററിയെന്നു ഡെപ്യൂട്ടി  സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ആഗസ്റ്റ് 22-ന് നടക്കുന്ന എഴുപത്തിരണ്ടാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വള്ളംകളി കമന്ററി...

എൻ. രാമചന്ദ്രന്റെ സംസ്കാരം ഇന്ന് : ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനം

കൊച്ചി : കശ്മീരിൽ ഭീകരരുടെ വെടിയേറ്റു മരിച്ച ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ സംസ്കാരം ഇന്ന്.മോർച്ചറിയിൽ സൂക്ഷിരുന്ന മൃതദേഹം ഇന്നു രാവിലെ 7ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ എത്തിച്ചു.പൊതുദർശനത്തിന് ശേഷം മൃതദേഹം മങ്ങാട്ടു...
- Advertisment -

Most Popular

- Advertisement -