Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഇന്നും നാളെയും...

ഇന്നും നാളെയും കോട്ടയം ജില്ലയിലെ മലയോരമേഖലയിൽ രാത്രിയാത്രാ നിരോധനം

കോട്ടയം: ഇന്നും നാളെയും കോട്ടയം ജില്ലയിലെ മലയോരമേഖലയിൽ
രാത്രിയാത്രാ നിരോധനം. ജില്ലയിൽ തിങ്കൾ, ചൊവ്വ (മേയ് 20,21) ദിവസങ്ങളിൽ അതിതീവ്ര വഴ മുന്നറിയിപ്പിന്റെ ഭാഗമായി റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ മലയോര മേഖലയിലേക്കും ഈരാറ്റുപേട്ട-വാഗമൺ റോഡിലൂടെയും മേയ് 20,21 തിയതികളിൽ രാത്രിയാത്ര നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി.

ഈ മേഖലയിൽ രാത്രികാലങ്ങളിൽ അടിയന്തരസാഹചര്യത്തിൽ സഞ്ചരിക്കേണ്ടിവരുന്നവർ പോലീസ് സറ്റേഷനിൽ വിവരം അറിയിക്കേണ്ടതും മുൻകൂർ അനുമതി തേടേണ്ടതുമാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഖാദി മേഖലയില്‍ തദ്ദേശീയ ഉത്പാദനം കൂട്ടി വിപണി കണ്ടെത്താന്‍ ശ്രമം -മന്ത്രി പി പ്രസാദ്

ആലപ്പുഴ: ഖാദി മേഖലയില്‍ തദ്ദേശീയ ഉത്പാദനം വര്‍ധിപ്പിച്ചു കൂടുതല്‍ വിപണി കണ്ടെത്തി നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിച്ചു വരുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസ്...

ശബരിമല പാതയിൽ പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

പത്തനംതിട്ട: ശബരിമല പാതയിൽ പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. അയ്യപ്പദർശനത്തിനായി തീർഥാടകരെത്തുന്ന വാഹനങ്ങളിൽ അതിത്രീവ്ര വെളിച്ചം നൽകുന്ന ലൈറ്റ് ഘടിപ്പിക്കുന്നത് വർധിക്കുന്നതുമൂലം അപകട സാധ്യതയേറുന്നു. ഇലവുങ്കൽ സോണിൽ മോട്ടോർ വാഹന വകുപ്പിന്റെ...
- Advertisment -

Most Popular

- Advertisement -