ഒട്ടാവ: കാനഡയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏപ്രില്‍ 28നാണ് തെരഞ്ഞെടുപ്പ് നടക്കുക .കാനഡയുടെ പ്രധാനമന്ത്രി പദം ഏറ്റെടുത്തതിന് പിന്നാലെയാണ് മാർക്ക് കാര്‍ണി രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഗവര്‍ണര്‍ ജനറല്‍ മേരി സൈമണുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ഒക്ടോബര്‍ 20നുള്ളിലായിരുന്നു പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായി ചുമതലയേറ്റ് രണ്ടാഴ്ചക്കുള്ളിൽ മാര്‍ക്ക് കാര്‍ണി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. യുഎസ് – കാനഡ വ്യാപാര യുദ്ധത്തിനിടെ കടുത്ത ട്രംപ് വിരുദ്ധൻ കൂടിയായി കാർണിക്ക് ജനപിന്തുണ കൂടുതലാണെന്നാണ് സര്‍വേകൾ പറയുന്നത്.