Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsആഗോള അയ്യപ്പ...

ആഗോള അയ്യപ്പ സംഗമം :   ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഓഡിറ്റ് റിപ്പോർട്ട്

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമം നടത്തിയതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഓഡിറ്റ് റിപ്പോർട്ട്. ഫണ്ട് വിനിയോഗത്തിൽ ദേവസ്വം ബോർഡിന് വീഴ്ച പറ്റിയെന്നും സംഗമത്തിന് സർക്കാരിന്റെ പണം ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ലംഘിക്കപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിലേക്കും വ്യാപിപ്പിക്കുന്നു എന്നത് ഗൗരവകരമായ കാര്യമാണ്. പ്രത്യേക അന്വേഷണ സംഘം  ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച കണ്ടെത്തലുകളുള്ളത്. പി.എസ്. പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിൽ നടന്ന ഈ സംഗമത്തെക്കുറിച്ച് ബോർഡ് യോഗത്തിന്റെ മിനുട്സുകളിൽ രേഖകളില്ലെന്നത് അന്വേഷണസംഘം വ്യക്തമാക്കി.

അയ്യപ്പസം​ഗമത്തിന് വേണ്ടി സർക്കാറിൽ നിന്നും ദേവസ്വം ബോർഡിൽ നിന്നും പണം കൈപ്പറ്റരുത് എന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്താമെന്നാണ് കരുതിയിരുന്നത്. ആ​ഗോള അയ്യപ്പസം​ഗമത്തിന് എട്ടു കോടി ചിലവാണ് പ്രതീക്ഷിക്കുന്നതെന്ന് ദേവസ്വം മന്ത്രി തന്നെ മുമ്പ് പറഞ്ഞിരുന്നു. എത്രരൂപ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തി എന്ന് വ്യക്തമല്ല.

ദേവസ്വം ബോർഡിന്റെ സർപ്ലസ് ഫണ്ടിൽ നിന്നാണ് 3.4 കോടി രൂപ എടുത്തിട്ടുള്ളത്. ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആ​ഗോള അയ്യപ്പസം​ഗമത്തെ കുറിച്ചും പരാമർശമുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കർഷക ദിനാചരണത്തിന് നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ തുടക്കം

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനാചരണത്തിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരണവും കുരുമുളക് വള്ളികളുടെ വിതരണവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാലചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, വിവിധ...

ലഹരി ഉപയോഗവും വിൽപനയും:  ശക്തമായ സംയുക്ത പരിശോധന നടത്താൻ തീരുമാനം

ആലപ്പുഴ: ലഹരി ഉപയോഗവും വിപണനവും തടയുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ  പൊലീസ്, എക്‌സൈസ്, പോര്‍ട്ട് വകുപ്പുകളുടെ നേതൃത്വത്തിൽ ജില്ലയില്‍ ശക്തമായ സംയുക്ത പരിശോധന നടത്താൻ തീരുമാനം. ജില്ലാകളക്ടർ ഷാജി വി നായരുടെ അധ്യക്ഷതയിൽ...
- Advertisment -

Most Popular

- Advertisement -