Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsകക്കി -...

കക്കി – ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

പത്തനംതിട്ട: മഴ വീണ്ടും ശക്തമായതോടെ കക്കി – ആനത്തോട് ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും.  ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുവാന്‍ സാധ്യതയുള്ളതിനാല്‍ 4 ഷട്ടറുകളും ഘട്ടംഘട്ടമായി 30 സെന്റീമീറ്റര്‍ മുതല്‍ പരമാവധി 60 സെന്റീ മീറ്റര്‍ ഉയര്‍ത്തി 50 ക്യുമെക്സ് മുതല്‍ 100 ക്യുമെക്സ് വരെ എന്ന തോതില്‍ അധികജലം  പമ്പാ നദിയിയേക്ക് ഒഴുക്കി വിട്ട് ഡാമിലെ ജലനിരപ്പ് റൂള്‍ ലെവലില്‍ ക്രമപ്പെടുത്തും.

ഡാമില്‍ നിന്ന് ഉയര്‍ന്ന തോതില്‍ ജലം പുറത്തേക്ക് ഒഴുകുന്നതിനാല്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും ഇരുകരകളില്‍ ഉള്ളവരും പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതും ഏതു സാഹചര്യത്തിലും നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ലയിൽ ഇന്ന് രമേശ് ചെന്നിത്തലയുടെ റോഡ് ഷോ

തിരുവല്ല : യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വർഗീസ് മാമ്മൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വൈകിട്ട് 5.30ന് തിരുവല്ലയിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയുടെ റോഡ് ഷോ സ്ഥാനാർത്ഥിയോടൊപ്പം നടക്കും. റോഡ്...

ശബരിമലയിൽ തിരക്ക് കുറഞ്ഞു ;  നാളെ സ്പോട്ട് ബുക്കിംഗ് അനുവദിച്ചു

ശബരിമല: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായ സാഹചര്യത്തിൽ നാളെ സ്പോട്ട് ബുക്കിംഗ് സൗകര്യം അനുവദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. വെർച്വൽ ക്യൂ ബുക്കിംഗ് വഴി എത്തുന്നവരുടെ എണ്ണം കുറഞ്ഞതോടെയാണ് ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക്...
- Advertisment -

Most Popular

- Advertisement -