Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsനിരണത്ത് വീട്ടിൽ...

നിരണത്ത് വീട്ടിൽ നിന്നും കാട്ടുപൂച്ചയെ വനംവകുപ്പ്  പിടികൂടി

തിരുവല്ല: നിരണത്ത് വീട്ടിൽ കയറി ഒളിച്ച  കാട്ടുപൂച്ചയെ  വനം വകുപ്പ് ഉദ്യോഗസ്ഥർ  എത്തി പിടികൂടി. വർഷങ്ങളായി ആൾ താമസമില്ലാതെ കിടക്കുകയായിരുന്നു നിരണം വടക്കുംഭാഗം മുപ്പരത്തിൽ വീട്ടിൽ നിന്നും കഴിഞ്ഞ രാത്രിയിലാണ് വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം എത്തി പിടികൂടിയത്. ഇവയ്ക്ക്  പുലിക്കുട്ടിയുടെ വലുപ്പമുണ്ട്.

സ്വന്തം വീട്ടിൽ വെള്ളം കയറിയത് തുടർന്ന് സമീപവാസിയായ അന്നപറമ്പിൽ  വിശ്വനാഥനും, ഭാര്യയുമാണ്  ഇപ്പോൾ   താമസിച്ചു  വന്നിരുന്നത്.ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ വിശ്വനാഥന്റെ ഭാര്യയാണ് വീടിനു പുറത്ത് കാട്ടുപൂച്ചയെ കണ്ടത്. ഇവർ വീടിനുള്ളിൽ കടന്ന് കതകുകളെല്ലാം അടച്ചെങ്കിലും കാട്ടുപൂച്ച വീടിനുള്ളിൽ കടന്ന് കട്ടിലിന്റെ അടിയിൽ ഒളിച്ചിരുന്നു. തുടർന്ന് റാന്നിയിൽ നിന്നെത്തിയ ആർആർ ടീം കാട്ടുപൂച്ചയെ പിടികൂടി  ഗവി വനമേഖലയിൽ തുറന്നുവിട്ടു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ന് നിശബ്ദ പ്രചാരണം : ആദ്യഘട്ട പോളിങ് നാളെ

തിരുവനന്തപുരം : കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് നാളെ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തിരുവനന്തപുരം ജില്ലകളാണ് നാളെ ഒന്നാം ഘട്ടത്തില്‍ വിധിയെഴുതുന്നത്.ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിനമാണ്....

ബിജെപിയിൽ നിന്ന് രാജി വെച്ച് നടൻ ദേവൻ

തിരുവനന്തപുരം : നടൻ ദേവൻ ബിജെപിയിൽ നിന്ന് രാജി വെച്ചു .കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് ദേവന്റെ രാജി പ്രഖ്യാപനം. ശ്രീനാരായണ ഗുരുദേവൻ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയമെന്നും അത് നടപ്പാക്കാൻ തനിക്ക് കഴിയുന്നില്ലെന്നും...
- Advertisment -

Most Popular

- Advertisement -