Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവിതാംകൂർ ദേവസ്വം...

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയുടെ കാലാവധി നീട്ടാൻ ധാരണ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയുടെ കാലാവധി നീട്ടാൻ ധാരണ. നവംബർ 14ന് ആണ് ഭരണസമിതിയുടെ 2 വർഷത്തെ കാലാവധി തീരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ പുതിയ ഭരണസമിതിയെ നിയമിക്കേണ്ടതില്ലെന്നാണ് പൊതുവായ തീരുമാനം. നിലമ്പൂർ തിരഞ്ഞടുപ്പിനു ശേഷം ഫയലിൽ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. എൽഡിഎഫിന്റെ അനുമതിയും പിന്നാലെ ലഭിച്ചേക്കും.

രാഷ്ട്രീയ തീരുമാനങ്ങൾ തടസ്സമായില്ലെങ്കിൽ ഇപ്പോഴത്തെ ബോർഡ് തന്നെ തുടരുമെന്നും ഉറപ്പായിട്ടുണ്ട്. നിലവിലുള്ള ബോർഡ് അംഗത്തിന്റെ ഒഴിവിലേക്ക് പട്ടികജാതിവിഭാഗത്തിൽ നിന്നുള്ള സിപിഎം പ്രതിനിധിയെ വൈകാതെ നിയമിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപാണ് അടുത്ത മണ്ഡല മകര വിളക്കു കാലം. തീർഥാടനത്തിനായി മുന്നൊരുക്കങ്ങൾ ആരംഭിച്ചിരിക്കെ പുതിയ ഭരണസമിതി എത്തിയാൽ പരിചയക്കുറവ് ബാധിക്കുമെന്നും സർക്കാർ കരുതുന്നു.

ഒഴിഞ്ഞു കിടക്കുന്ന ദേവസ്വംകമ്മിഷണർ സ്ഥാനത്തേക്ക് രണ്ടാഴ്ചയ്ക്കകം നിയമനമുണ്ടായേക്കും. 2007ൽ ആണ് ദേവസ്വം ബോർഡ് ഭരണസമിതിയുടെ കാലാവധി നാലിൽ നിന്ന് രണ്ടു വർഷമായി കുറച്ചത്. 2014ൽ ഇതു 3 വർഷമാക്കി. 2017ലെ ഒന്നാം പിണറായി സർക്കാർ വീണ്ടും രണ്ടു വർഷമാക്കി.

ശബരിമല തീർഥാടനകാലം തുടങ്ങുന്നതിന് തൊട്ടുമുൻപായി ഭരണസമിതികൾ അധികാരക്കൈമാറ്റം നടത്തുന്നത് ഒഴിവാക്കാനായി ജൂണിൽ കാലാവധി അവസാനിക്കുന്ന തരത്തിൽ ബോർഡിന്റെ പ്രവർത്തന കാലാവധി ഭേദഗതി ചെയ്യാനും നീക്കമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും  ഒരു ഗഡു ഡിഎ, ഡിആർ അനുവദിച്ചു

തിരുവനന്തപുരം : സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സർവീസ്‌ പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസസ്‌...

നാരങ്ങാനത്തെ കാർഷിക വിപണി ശ്രദ്ധേയമാകുന്നു

കോഴഞ്ചേരി : നാരങ്ങാനത്തെ കർഷകരുടെ ആത്മവിശ്വാസത്തെ ഇടനിലക്കാരെ ഒഴിവാക്കി വിളകൾക്ക് ന്യായവില ഉറപ്പാക്കുന്ന  വി എഫ് പി  സി കെയുടെ വിപണി കർഷകർക്ക് കരുത്തേകുന്നു. നൂറ്റാണ്ടുകളുടെ പ്രൗഡമായ കാർഷിക പാരമ്പര്യമാണ്, പത്തനംതിട്ടജില്ലയിലെ  നാരങ്ങാനം ഗ്രാമത്തിനുള്ളത്. പൊന്ന്...
- Advertisment -

Most Popular

- Advertisement -