Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramപിഎം ശ്രീ...

പിഎം ശ്രീ പദ്ധതി : യുഡിഎഫ് രാഷ്‌ട്രീയ തീരുമാനമെടുക്കുമെന്ന് മന്ത്രി : എൻ ഷംസുദ്ദീൻ

മലപ്പുറം: പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകണോ എന്ന കാര്യത്തിൽ യു.ഡി.എഫ് രാഷ്ട്രീയ തീരുമാനം എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. വിഷയത്തിൽ വകുപ്പ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കരാറിൽ ഒപ്പുവെച്ച സാഹചര്യത്തിൽ ഏകപക്ഷീയമായി പിന്‍മാറാൻ കഴിയുമോയെന്നതടക്കമുള്ള കാര്യങ്ങൾ നിയമപരമായും രാഷ്ട്രീയപരമായും പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുകയെന്നും വ്യക്തമാക്കി.

നിലവിൽ 93 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും, പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മുടെ നാട് ഫെഡലറല്‍ സംവിധാനത്തിലുള്ള രാജ്യമാണ്. പ്രാഥമിക വിദ്യാഭ്യാസത്തില്‍ സംസ്ഥാനത്തിനെന്ന പോലെ കേന്ദ്രത്തിനും അധികാരമുണ്ട്.

വിദ്യാഭ്യാസം കണ്‍കറൻ്റ് ലിസ്റ്റില്‍ പെട്ടതാണ്. അതുകൊണ്ട് തന്നെ പിഎം ശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാനം ഇങ്ങനെയൊരു കണ്ടീഷന്‍ വച്ചത് ശരിയായില്ല.  മന്ത്രി എന്ന നിലയില്‍ എൻ്റെ നിലപാട് മാത്രമല്ല വരേണ്ടത്. വിശദാശങ്ങള്‍ ചോദിച്ചിട്ടുണ്ട്. വിവിധ വശങ്ങള്‍ പരിശോധിച്ച് തീരുമാനം അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചോദ്യപേപ്പർ ചോർച്ച : ആറംഗ സമിതി അന്വേഷിക്കും

തിരുവനന്തപുരം : പരീക്ഷാ ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന്റെ നേതൃത്വത്തിൽ ആറംഗ സമിതിയെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ...

എസ്. എൽ. പുരം റെയിൽവേ ഗേറ്റ്  അടച്ചിടും

ആലപ്പുഴ: ചേർത്തല  - മാരാരിക്കുളം  റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള എസ് എൽ പുരം റെയിൽവേ ഗേറ്റ്  അടിയന്തര അറ്റകുറ്റപ്പണികൾക്കായി ജൂൺ 22 രാവിലെ എട്ട് മണി മുതൽ  26 വൈകിട്ട് ആറ് മണി വരെ...
- Advertisment -

Most Popular

- Advertisement -