Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAdoorമരം മുറിക്കുന്നതിനിടെ...

മരം മുറിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് തൊഴിലാളി മരിച്ചു

അടൂർ : മരം മുറിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് തൊഴിലാളി മരിച്ചു. എഴംകുളം, പാലമുക്ക് ശ്രീ നിലയത്തിൽ പി.എ. സുരേഷ്(50) ആണ് മരിച്ചത്. പറക്കോട് ഭാഗത്തുള്ള ഒരു വീട്ടിലെ മരം മറിക്കുന്നതിൻ്റെ ഭാഗമായി മുറിച്ചുമാറ്റിയ മരക്കഷണം വടം കെട്ടി ഇറക്കുന്നതിനിടയിൽ  കാൽ വഴുതുകയായിരുന്നു.

തുടർന്ന് തൊട്ടടുത്തുള്ള കിണറ്റിലേക്ക് സുരേഷ് തെറിച്ചു വീണു. വിവരമറിഞ്ഞെത്തിയ അടൂർ അഗ്നി രക്ഷാ സേനയാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: ശ്യാമള. മക്കൾ: പരേതനായ സന്ദീപ്, സന്ധ്യ. മരുമകൻ: നെൽസൺ ഫ്രാൻസിസ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വികസനത്തിന് സൈലന്റ് വാലി വനഭൂമി ഉപയോഗിക്കാന്‍ അനുമതി

പാലക്കാട് : പാലക്കാട് – കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വികസനത്തിനായി സൈലന്റ് വാലി വനഭൂമി ഉപയോഗിക്കാന്‍ അനുമതി. നാഷണല്‍ ബോര്‍ഡ് ഫോര്‍ വൈല്‍ഡ് ലൈഫ് (എന്‍ബി ഡബ്ല്യു എല്‍)സ്ന്റാന്‍ഡിംഗ് കമ്മിറ്റിയുടെതാണ് തീരുമാനം. ഇതോടെ സൈലന്റ്...

ബ്രഹ്മോസിന് പിന്നാലെ സുഖോയ് യുദ്ധവിമാനങ്ങളും കയറ്റുമതി ചെയ്യാൻ ഇന്ത്യ

ന്യൂ ഡൽഹി : ബ്രഹ്മോസിന് പിന്നാലെ സുഖോയ് യുദ്ധവിമാനങ്ങളും ഇന്ത്യ കയറ്റുമതി ചെയ്യുന്നു. ഇന്ത്യയിൽ സുഖോയ് എസ്​യു-30എംകെഐയുടെ ഉത്പാദനം പുനരാരംഭിച്ച് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് തീരുമാനം.ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ എയർക്രാഫ്റ്റ് നിർമ്മാതാക്കളായ...
- Advertisment -

Most Popular

- Advertisement -