Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഅങ്കണവാടിയിൽ വീണ്...

അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരിക്ക് ഗുരുതര​ പരിക്ക് : ബാലാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം : കാട്ടാക്കടയിൽ അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരിക്ക് ഗുരുതര ​പരിക്ക്.പോങ്ങുംമൂട് രതീഷ്- സിന്ധു ദമ്പതികളുടെ മകൾ വൈ​ഗയ്‌ക്കാണ് പരിക്കേറ്റത്. വീഴ്ചയിൽ കഴുത്തിന് പിന്നിൽ ​ക്ഷതമേറ്റ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.കുട്ടി വീണ വിവരം അങ്കണവാടി ജീവനക്കാർ മറച്ചുവച്ചുവെന്ന മാതാപിതാക്കളുടെ പരാതിയിൽ അങ്കണവാടി ജീവനക്കാർക്കെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു.

ഉച്ചയ്ക്കാണ് സംഭവം നടന്നത്.കുട്ടി വീണ കാര്യം അറിയിക്കാൻ മറന്നുപോയി എന്നാണ് അങ്കണവാടി ജീവനക്കാർ പറഞ്ഞത്.കുട്ടിയുടെ തലയോട്ടി പൊട്ടി തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്.തോളെല്ലിനും പൊട്ടലുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി ; ഷിബു ബേബിജോണിനെതിരേ കേസ്

തിരുവനന്തപുരം : ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെതിരേ കേസെടുത്തു .കുമാരപുരം സ്വദേശി കെ. അലക്‌സ് നൽകിയ പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ്...

മാലിദ്വീപിൽ മുഹമ്മദ് മുയിസുവിന്റെ പാ‍ർട്ടിക്ക് വൻ വിജയം

ഫിജി:മാലി ദ്വീപ് പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാ‍ർട്ടിക്ക് വൻ ഭൂരിപക്ഷത്തോടെ വിജയം.ഇന്നലെ നടന്ന 93 സീറ്റിലേക്കുള്ള വോട്ടെടുപ്പിൽ ചൈന അനുകൂലിയായ മുഹമ്മദ് മുയിസുവിന്റെ പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പിഎൻസി)...
- Advertisment -

Most Popular

- Advertisement -