Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഭക്തരുടെ മനം...

ഭക്തരുടെ മനം കവര്‍ന്ന് സന്നിധാനത്ത് തിരുവിഴ ജയശങ്കറിന്റെ നാഗസ്വര കച്ചേരി

ശബരിമല : മകരവിളക്ക് ദര്‍ശനത്തിനെത്തിയ തീര്‍ഥാടകരുടെ മനസില്‍ ഭക്തിഗാനസുധയായി ഹരിവരാസനം പുരസ്‌കാര ജേതാവ് നാഗസ്വര കലാകാരന്‍ തിരുവിഴ ജയശങ്കറുടെ കച്ചേരി. ശരണം വിളിയില്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ശ്രീ വിനായകം, മഹാദേവ ശിവ ശംഭോ, ശബരിമലയില്‍ തങ്ക സൂര്യോദയം ഉള്‍പ്പെടെ നിരവധി പ്രശസ്ത ഭക്തിഗാനങ്ങളാണ് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്ന നാഗസ്വര കച്ചേരി ജയശങ്കര്‍ അവതരിപ്പിച്ചത്. ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാര ജേതാവാണ് തിരുവിഴ ജയശങ്കര്‍.

കച്ചേരിയില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരായ ഹരിപ്പാട് മുരുകന്‍, കോട്ടയം അഖില്‍ എന്നിവര്‍ നാഗസ്വരത്തില്‍ പിന്തുണ നല്‍കി. തവില്‍ ചെങ്ങളം അരുണ്‍കുമാര്‍, താളം മണ്ണാറശാല കണ്ണന്‍.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുതിർന്ന കോൺഗ്രസ് നേതാവ് സുരേഷ് കൽമാഡി അന്തരിച്ചു

മുംബൈ : മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു.81 വയസ്സായിരുന്നു .ദീർഘനാളായി അസുഖബാധിതനായിരുന്ന അദ്ദേഹം പുണെയിലെ ദീനനാഥ് മങ്കേഷ്‌കർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത് . സംസ്കാരം ഇന്നു വൈകുന്നേരം...

യുവതി ആശുപത്രിയിലെ ശൗചാലയത്തിൽ പ്രസവിച്ചു ; കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തെറിഞ്ഞു

ഹരിപ്പാട് : ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതി അത്യാഹിത വിഭാഗത്തിലെ ശൗചാലയത്തിൽ പ്രസവിച്ചു. പ്രസവത്തിനു പിന്നാലെ യുവതി കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്കിട്ടു.ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കുഞ്ഞിന്റെ കരച്ചിൽ...
- Advertisment -

Most Popular

- Advertisement -