Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകരശുചിത്വ കരുതൽ...

കരശുചിത്വ കരുതൽ വിദ്യാലയങ്ങൾ ലോഗോ പ്രകാശനം

ആലപ്പുഴ: ആദ്യപാഠം ആരോഗ്യപാഠം ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ജില്ലയിലെ സ്കൂളുകളിൽ നടപ്പിലാക്കുന്ന കരശുചിത്വ കരുതൽ വിദ്യാലയങ്ങൾ പരിപാടിയുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടർ ഷാജി വി നായർ നിർവഹിച്ചു.

പരിപാടിയുടെ ഭാഗമായി വയറിളക്ക രോഗപ്രതിരോധത്തിനായി സ്കൂളുകളിൽ ജൂൺ 10നു ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലികളിൽ വിദ്യാർഥികൾ കരശുചിത്വ പ്രതിജ്ഞ എടുക്കും.

വിദ്യാർഥികൾക്ക് ആഹാരം കഴിക്കുന്നതിനു മുൻപും ശുചിമുറിയിൽ പോയതിനുശേഷവും സോപ്പിട്ട് കൈകഴുകുന്നതിനായി സ്കൂളുകളിൽ സോപ്പ്  ലഭ്യമാക്കുന്നതിന് സ്കൂൾ എസ്‌.എം.സി., പി.ടി.എ. എന്നിവരുടെ സഹകരണത്തോടെ നടപടികൾ സ്വീകരിക്കണമെന്ന് പ്രധാന അധ്യാപകർക്ക് അയച്ച കത്തിൽ ജില്ല കളക്ടർ ആവശ്യപ്പെട്ടു.

ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ടെനി ജോർജ്ജ് പള്ളിപ്പാടൻ, ഡെപ്യൂട്ടി ജില്ല എജ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. ഐ ചിത്ര, ഡോ. ആർ. സേതുനാഥ് എന്നിവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തമിഴ്‌നാട്ടിലെ സർക്കാർ രൂപീകരണം : വിലപേശലുമായി വിസികെ

ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ രൂപീകരണം സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നു .രണ്ട് സീറ്റുകളുള്ള തോൽ തിരുമാളവന്റെ വിസികെയുടെ തീരുമാനത്തിനത്തിനു കാത്തിരിക്കുകയാണ് ടീവികെ. തീരുമാനം ഇന്നു വൈകിട്ട് 4ന് അറിയിക്കുമെന്ന് വിസികെ നേതൃത്വം പറഞ്ഞു.ഉപമുഖ്യന്ത്രിപദം...

രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം : തിരുവനന്തപുരം കിഴക്കേകോട്ടയിൽ രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം.കേരള ബാങ്കിലെ ജീവനക്കാരനായ കൊല്ലം സ്വദേശി ഉല്ലാസ് (42) ആണ് മരിച്ചത്. കെ.എസ്.ആര്‍.ടി.സി.ബസിനും സ്വകാര്യബസിനും ഇടയില്‍ പെട്ട് ഞെരുങ്ങിയായിരുന്നു മരണം. വെള്ളിയാഴ്ച ഉച്ചയ്ക്ക്...
- Advertisment -

Most Popular

- Advertisement -